നിലവിലെ ജോലിയില്‍ നിന്നും പുറത്തുകടക്കാന്‍ സമയമായോ ?; ഈ നാല് ലക്ഷണങ്ങള്‍ അതിനുള്ള തെളിവാണ്

Gambinos Ad
ript>

ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇഷ്ടപെട്ട ജോലി, ഇഷ്ടപെട്ട കമ്പനിയില്‍ നേടാന്‍ സാധിക്കുക എന്നതും ഒരു ഭാഗ്യമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ജോലിയില്‍ വിരക്തിയും സംതൃപ്തിയില്ലായ്മയുമെല്ലാം ഒക്കെ ഉണ്ടാകാം. ജോലിയില്‍ മടുപ്പോ, സഹപ്രവര്‍ത്തകരുമായുള്ള അകല്‍ച്ചയോ അങ്ങനെ ജോലിയെ മടുത്തു തുടങ്ങാന്‍ പലര്‍ക്കും പല കാരണങ്ങള്‍ ഉണ്ടാകാം. പുതിയൊരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്നത് ഈ അവസരത്തിലാണ്. നിലവിലെ ജോലിയില്‍ നിന്നും പുറത്തുകടക്കാന്‍ നിങ്ങള്ക്ക് സമയമായി എന്നതിന്റെ സൂചനകള്‍ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം.

Gambinos Ad

 പുതിയതായി ഒന്നും പഠിക്കാനില്ല 

ജോലിയില്‍ പുതിയതായി പഠിക്കാന്‍ ഒന്നുമില്ലെന്ന് തോന്നി തുടങ്ങിയിട്ടുണ്ടോ ? എങ്കില്‍ നിലവിലെ ജോലിയില്‍ നിങ്ങളുടെ താല്പര്യം നഷ്ടമായി കഴിഞ്ഞു . ഏറ്റെടുക്കാന്‍ വെല്ലുവിളികള്‍ ഇല്ലാതെ വരുമ്പോഴാണ് പലര്‍ക്കും ജോലിയില്‍ വിരസത ഉണ്ടാകുന്നത്. മടിയന്മമാര്‍ അതില്‍ തന്നെ തുടരുമ്പോള്‍ മറ്റു ചിലര്‍ കരിയറിലെ പുത്തന്‍ സാധ്യതകളെ കുറിച്ചാണ് ചിന്തിച്ചു തുടങ്ങുന്നത്.

നിന്നിട്ട് കാര്യമില്ല എന്ന് തോന്നുന്നുണ്ടോ 

വര്‍ഷങ്ങളായി ഒരേ ജോലി, പ്രൊമോഷന്‍ സാധ്യതകളുമില്ല. ഈ അവസ്തയിലാണോ നിങ്ങള്‍. എങ്കില്‍ പുതിയൊരു ജോലിയെ കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ട സമയമായി. നിങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ നിലവിലെ കമ്പനിക്ക് സാധിക്കുന്നില്ല എന്ന് തോന്നുന്നെങ്കില്‍ പുതിയൊരു അവസരത്തിനായി നിങ്ങള്‍ ശ്രമിക്കേണ്ട സമയമായി എന്നര്‍ഥം.

ഓഫീസിലെ അന്തരീക്ഷം 

നിങ്ങളുടെ ജോലി പോലെ തന്നെ പ്രധാനമാണല്ലോ ഓഫീസിലെ അന്തരീക്ഷവും.  സഹപ്രവര്‍ത്തകരുമായുള്ള അഭിപ്രായവ്യത്യാസം, അകല്‍ച്ച എന്നിവ നിങ്ങളുടെ ജോലിയും ബാധിക്കും. നെഗറ്റീവായൊരു ചുറ്റുപാടില്‍ ജോലി ചെയ്യുന്നത് നിങ്ങളുടെ പ്രോഡക്റ്റിവിറ്റിയെയും ബാധിക്കും.  ഓഫിസിലെ പരദൂഷണവും കുതികാല്‍വെട്ടുമെല്ലാം നിങ്ങളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയാല്‍ പിന്നെ രണ്ടാമത് ചിന്തിക്കേണ്ട, മറ്റൊരു ജോലിക്കായി ശ്രമിച്ചു തുടങ്ങാം.

സുരക്ഷിതത്തം ഇല്ലായ്മ 

നിലവിലെ ജോലിയില്‍ നിങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്തവും ഇല്ല എന്ന് തോന്നി തുടങ്ങിയോ. എന്നാല്‍ താമസിക്കേണ്ട. മറ്റൊരു അവസരത്തിനായി ഉടനെ ചിന്തിച്ചു തുടങ്ങാം. എപ്പോള്‍ വേണമെങ്കിലും മുങ്ങാവുന്ന കപ്പലാണ് നിലവിലെ കമ്പനി എന്നുണ്ടെങ്കില്‍ പിന്നെ അതില്‍ തന്നെ കടിച്ചുതൂങ്ങിയിട്ടു കാര്യമില്ല.