നിങ്ങളുടെ പ്രൊഫെഷണല്‍ ഇമേജ് തകര്‍ക്കാന്‍ ഈ ശീലങ്ങള്‍ കാരണമാകും

Gambinos Ad
ript>

ജോലിയില്‍ മികവ് പുലര്‍ത്തുക എന്നത് എല്ലാവരുടെയും കരിയറില്‍ പ്രധാനമാണ്. എന്നാല്‍ ജോലി സ്ഥലത്തെ ശീലങ്ങള്‍ നിങ്ങളുടെ കരിയറിന് തന്നെ കത്തിവെയ്ക്കും. പലപ്പോഴും നമ്മളറിയാതെ നമ്മുടെ അന്തസ്സ് കളഞ്ഞു കുളിക്കുന്നതാകും ഈ ശീലങ്ങള്‍. മിക്കപ്പോഴും ഇത് ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ല എങ്കിലും സമയം കഴിയുംതോറും ഇത് നിങ്ങള്‍ക്ക് തന്നെ പാരയായി മാറും. കരിയറില്‍ മോശം അഭിപ്രായങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

Gambinos Ad

എപ്പോഴും താമസിച്ചു വരിക 

എല്ലാ ദിവസവും ഓഫീസില്‍ താമസിച്ചു വരിക എന്നത് തന്നെ ഒരു മോശം സ്വഭാവമാണ്. സമയനിഷ്ഠ പാലിക്കുക എന്നത് എപ്പോഴും പ്രധാനമാണ്. എന്നാല്‍ ജോലി സ്ഥലത്ത് ഈ സമയനിഷ്ഠ പാലിക്കുക എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെ ഓഫീസ് സമയം തീരുന്നതിനു മുന്‍പ് തന്നെ ഇറങ്ങുന്നതും നല്ലശീലമല്ല. ജോലിയോടുള്ള ആത്മാര്‍ഥത കുറവായാണ് ഇതിനെ കണക്കാക്കുന്നത്.

എപ്പോഴുമുള്ള നെഗറ്റീവ് സ്വഭാവം 

എന്ത് കാര്യത്തിനും നെഗറ്റീവ് വശം മാത്രം പറയുന്നത് ചിലരുടെ ഒരു സ്വഭാവമാണ്. അതുപോലെ ഒരു ജോലി ഏറ്റെടുക്കാനുള്ള മടി, സമയത്ത് പൂര്‍ത്തീകരിക്കാതെ ഒഴിഞ്ഞു മാറുക എന്നതെല്ലാം നിങ്ങള്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ആദ്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നത്‌ മറക്കരുത്. എപ്പോഴും എന്തെങ്കിലും വിഷയത്തെ കുറിച്ചു പരാതി മാത്രം പറഞ്ഞു കൊണ്ടിരിക്കാതെ അതിനു പ്രതിവിധി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

ഓഫീസ് മേശ കളിതമാശയ്ക്ക് ഉള്ളതല്ല 

ഓഫീസില്‍ എത്തിയാലും സെല്‍ഫി എടുത്തും സമൂഹമാധ്യമങ്ങളില്‍ സമയം ചിലവഴിച്ചും നേരം കൊല്ലുന്നവര്‍ ഒരിക്കലും കരിയറിനു പ്രാധാന്യം നല്കുന്നവരല്ല. അതുപോലെ ഓഫീസ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു ചാറ്റ് ചെയ്യുക, ഡേറ്റിംഗ് ആപ്പുകള്‍ നോക്കുക, ഗെയിം കളിക്കുക എന്നതൊക്കെയും പ്രൊഫെഷണല്‍ ശീലങ്ങളില്‍ ഉള്‍പെടുന്നില്ല. അതുപോലെ ഓഫീസില്‍ ഇരുന്നു കൊണ്ട് മേക്കപ്പ് അണിയുകയും പരദൂഷണം ചെയ്യുകയുമൊക്കെ ചെയ്യുന്നത് അത്ര നല്ല ശീലങ്ങള്‍ അല്ല. ജോലിയില്‍ ശ്രദ്ധ ചെലുത്തേണ്ട നേരത്താണ് നിങ്ങള്‍ ഇങ്ങനെ സമയം കൊല്ലുന്നത് എന്ന കാര്യം ഓര്‍ക്കുക.

അമിതസംസാരം 

ജോലി സമയത്ത് സഹപ്രവര്‍ത്തകരുമായി ആവശ്യമില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത് തന്നെ ഒട്ടും പ്രൊഫെഷണലായ സ്വഭാവമല്ല. കോഫി ബ്രേക്കിലും ഊണ് നേരത്തുമൊക്കെ സഹപ്രവര്‍ത്തകരുമായി സല്ലപിക്കാം എന്നാല്‍ ജോലി സമയത്തുള്ള സംസാരം കഴിവതും ഒഴിവാക്കുക. അനാവശ്യമായ ഫോണ്‍ കോളുകള്‍ക്കും കഴിവതും  ‘നോ’ തന്നെ പറയുക.