പോണ്‍ ക്ലിപ്പുകളില്‍ ഹോളിവുഡ് സുന്ദരികള്‍; കൃത്രിമ ബുദ്ധി വീണ്ടും ചര്‍ച്ചയാകുന്നു

പോണ്‍ ക്ലിപ്പുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റി നായികമാരുടെ മുഖം കൃത്രിമമായി പോണ്‍ ക്ലിപ്പുകളില്‍ ചേര്‍ത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അതിനൂതന സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നതായി ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോളിവുഡ് നടിമാരായ എമ്മ വാട്‌സണ്‍, ഡയ്സി റിഡ്ലെ, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, സോഫിയ ടര്‍ണര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പോണ്‍ ക്ലിപ്പുകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഇവരുടെയൊന്നും അനുമതിയോടെയല്ല നീലചിത്രങ്ങളില്‍ ഇവരുടെ മുഖം ഉപയോഗിക്കുന്നതെന്നാണ് ഇതില്‍ ഗൗരവതരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം പോണ്‍ ക്ലിപ്പുകള്‍ ഒറിജിനലിനെ വെല്ലുന്നതാണെന്നും പറയപ്പെടുന്നുണ്ട്. മെഷീന്‍ ലേണിങ് അടക്കമുള്ളവയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഗാള്‍ ഗോദോത്ത്, ടെയ്ലര്‍ സ്വിഫ്റ്റ്, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍, മെയ്സി വില്യംസ് എന്നിവരുടെ മുഖങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.