അത്ഭുതങ്ങള്‍ തുടര്‍ക്കഥയാക്കാന്‍ ഷവോമി; തകര്‍പ്പന്‍ ഫീച്ചറുകളുമായി ‘കറുത്ത സ്രാവ്’ ഉടനെത്തും

Gambinos Ad
ript>

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. ഈ മികച്ച സ്വീകാര്യത കണക്കിലെടുത്ത് മറ്റൊരു മോഡലുമായി രംഗപ്രവേശം ചെയ്യുകയാണ് ചൈനീസ് നിര്‍മ്മാതാക്കള്‍. ബ്ലാക് ഷാര്‍ക് എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം.

Gambinos Ad

ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്-ആന്റിന ടെക്‌നോളജിയാണ്. ഇത്തരം ഫോണുകളില്‍ ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്റിനകള്‍ ഫോണിന്റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്നത് ഇതു കൂടുതല്‍ സുഗമാക്കിയേക്കും. ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവ് റെയ്‌സര്‍ ഫോണാണ്.

ബ്ലാക് ഷാര്‍ക്ക് കരുത്തനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 ഏആ റാമും 128 ജിബി,256 ജിബി സ്റ്റോറേജ് ശേഷിയും ഈ ഫോണിനെ മികച്ചതാക്കിയേക്കും. റെയ്‌സര്‍ ഫോണിനുള്ളതു പോലെ ഒരു 120 HZ ഡിസ്‌പ്ലെയും കണ്ടേക്കും. ആന്‍ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. വിലയുടെ കാര്യത്തില്‍ എതിരാളികളെ ഞെട്ടിക്കുന്ന ഷവോമി മാജിക് ഇവിടെയും തുടരുമോ എന്നാണ് സ്മാര്‍ട്ട് ഫോണ്‍ ലോകം ഉറ്റു നോക്കുന്നത്.

ബ്ലാക് ഷാര്‍ക്ക് പുറത്തിറക്കുമെന്ന സൂചന നല്‍കി പുതിയ ഒരു പരസ്യം കൂടെ പ്രത്യക്ഷപ്പെട്ടതാണ് ഈ മോഡലിന്റെ അവതരണം അധികം വൈകാതെ ഉണ്ടായേക്കുമെന്ന സൂചന നല്‍കുന്നത്. ബ്ലാക് ഷാര്‍ക് ഗ്ലോബല്‍ വെബ്‌സൈറ്റ് ലൈവില്‍ വന്നിട്ടുണ്ട്. ബ്ലാക് ഷാര്‍ക് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ ഇമെയില്‍ വഴി ലഭിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.