പുതുമയില്ലെന്ന ചീത്തപ്പേര് തിരുത്താനൊരുങ്ങി സാംസങ്; ഡിസ്‌പ്ലെയില്‍ വിപ്ലവകരമായ മാറ്റത്തോടെ ‘ഗ്യാലക്‌സി എക്‌സ്’

Gambinos Ad
ript>

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമനാണ് സാംസങ്. എന്നാല്‍ ഇത്രയും കാലം ഫോണ്‍ നിര്‍മ്മാണത്തില്‍ തുടര്‍ന്നിട്ടും കാര്യമായി തങ്ങളുടേതായ പുതുമകള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല എന്നു പഴികേട്ട കമ്പനിയുമാണ് സാംസങ്. ഇപ്പോള്‍ ആ ചീത്തപ്പേര് മാറ്റാനൊരുങ്ങുകയാണ് സാംസങ്. മടക്കുന്ന ഡിസ്‌പ്ലെയുമായി ഒരു ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നു. ഐഫോണ്‍ എക്‌സിന് എതിരാളിയായി സാംസങ് പുറത്തിറക്കുന്ന ഫോണാവും ഗ്യാലക്‌സി എക്‌സ്. ഈ വാര്‍ത്ത കുറച്ചു നാളായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ചിത്രം വ്യക്തമായിട്ടില്ല. മോഡലിന്‍റെ പേരില്‍ പോലും വ്യക്തമായ അറിവില്ല. എന്നാലും ഗ്യാലക്‌സി X എന്ന പേരാണ് കൂടുതല്‍ പേരും പറയുന്നത്.

Gambinos Ad

പുതിയ ഐഫോണുകള്‍ രംഗപ്രവേശം ചെയ്തതോടെ വീണ്ടും സാസംങിന്റെ മടക്കം ഡിസ്‌പ്ലെ ഫോണ്‍ വീണ്ടും വാര്‍ത്ത ശ്രദ്ധ നേടുകയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചേക്കാമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഒരു സ്വകാര്യ ഒത്തു ചേരലില്‍ സാംസങ് കുറെയാളുകളെ ഈ ഫോണ്‍ കാണിച്ചതായും വാര്‍ത്തകളുണ്ട്. മടക്കാവുന്ന ഡിസ്പ്ലെ തുറക്കുമ്പോള്‍ ഒരു ടാബ്ലറ്റു പോലെ വിശാലമായ സ്‌ക്രീന്‍ തെളിയും അതാവും ഗ്യാലക്‌സി എക്‌സ്. ഫോണിന്റെ ഡിസ്പ്ലെ നിര്‍മിക്കുന്നത് സാംസങ് തന്നെയാണ്.

തുറക്കുമ്പോള്‍ വിരിഞ്ഞു വരുന്ന പ്രധാന സ്‌ക്രീന്‍ കൂടാതെ, മടക്കുമ്പോള്‍ ഒരു വശത്ത് ഒരു സ്‌ക്രീന്‍ ആകുമെന്നും മറുവശത്ത് ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നു എന്നുമാണ് സൂചന. സ്‌ക്രീന്‍ ടെക്നോളജിയിലും മറ്റും മുന്നിലുള്ള സാംസങ് ഒരു മികച്ച പ്രോഡക്ട് തന്നെ പുറത്തിറക്കുമെന്നാണ് വിപണി കരുതുന്നത്. 7-ഇഞ്ചിലേറെ വലിപ്പമുള്ളതായിരിക്കും സ്‌ക്രീന്‍ എന്നാണ് സുചന. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വളരെ ഒതുക്കമുളളതും എന്നാല്‍ ഏറ്റവുമധികം സ്‌ക്രീന്‍ വിസ്തൃതിയുള്ളതുമായ ഒരു ഫോണായിരിക്കും സാംസങ് അവതരിപ്പിക്കുക. പക്ഷ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇതൊരു ഡിസൈന്‍ വിപ്ലവമായിരിക്കാം. വിജയിക്കും പക്ഷം സാക്ഷാല്‍ ആപ്പിള്‍ പോലും സാംസങിനെ അനുകരിക്കേണ്ടതായി വരും.