ഫ്‌ളിപ്പ്കാര്‍ട്ടില്‍ പൊടിപൊടിച്ച് സ്മാര്‍ട്ട്‌ ഫോണ്‍ വില്‍പ്പന; ഓഫര്‍ സെയിലിന്റെ ആദ്യദിനം വിറ്റത് 30 ലക്ഷം ഫോണുകള്‍

Gambinos Ad
ript>

രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിസ് ഇനി രണ്ട് ദിനം കൂടി. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് ബിഗ് ബില്യണ്‍ ഡെയ്സ് സെയില്‍ . സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, ആക്സസറീസ്, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

Gambinos Ad

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ബിഗ് ബില്ല്യന്‍ ഡേയ്‌സ് സെയിലില്‍ ആദ്യദിനം മാത്രം വിറ്റത് 30 ലക്ഷം സ്മാര്‍ട് ഫോണുകളാണ്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പ്പനയാണിത്. ഇന്ത്യയിലെ റീട്ടെയില്‍ മേഖലയില്‍ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണ് ഒക്ടോബര്‍ 11ന് നടന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍പ്പന തുടങ്ങി ആദ്യ മണിക്കൂറില്‍ 10 ലക്ഷം പേരാണ് ഫോണ്‍ വാങ്ങിയത്.

സാംസങ്, ഹോണര്‍, ഷവോമി, അസൂസ്, നോക്കിയ, ഇന്‍ഫിനിക്‌സ്, റിയല്‍മി തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകളുടെ വന്‍ ശേഖരമാണ് ഓഫര്‍ വില്‍പ്പനയില്‍ ഒരുങ്ങിയിരിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ഫ്ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍, കാര്‍ഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്‍കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.