ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

സൂറച്ചിലെ ബഹന്‍ഹോഫ്‌സ്ട്രസ്സയിലെ ആപ്പിള്‍ സ്റ്റോറിലുണ്ടായിരുന്ന ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. ഫോണ്‍ നന്നാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്.

ഫോണ്‍ നന്നാക്കിക്കൊണ്ടിരുന്നയാളുടെ കൈയ്ക്ക് പൊള്ളലേറ്റു. പൊട്ടിത്തെറി യെതുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഏഴ് പേര്‍ക്കും വൈദ്യ പരിശോധന നടത്തി.അന്‍പതോളം ഉപഭോക്തക്കളെയും സ്റ്റോറിലെ ജീവനക്കാരെയും ഉടന്‍ ഒഴിപ്പിച്ചു. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ സമീപത്തെ കടകളില്‍ നിന്നെല്ലാം എല്ലാവരെയും ഒഴിപ്പിച്ചു.

അഗ്നിശമനസേനയെത്തി പൊട്ടിത്തെറിയുണ്ടായ ബാറ്ററിയ്ക്ക് മുകളില്‍ മണല്‍ വിരിച്ചാണ് തീ പടര്‍ന്ന് കൂടുതല്‍ അപകടമുണ്ടാകുന്നത് ഒഴിവാക്കിയത്. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.