മറ്റാരും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഹവായ്; മെയ്റ്റ് 20 പ്രോ വിപണിയുടെ ‘നിരീക്ഷണത്തില്‍’

Gambinos Ad
ript>

ഇപ്പോള്‍ ഹവായ് പഴയ ഹവായ്‌യല്ല. നേരത്തെ മുഖം തിരിഞ്ഞു നിന്നവര്‍ ഇന്ന് ഹവായ് ഫോണുകള്‍ക്ക് മുഖം കൊടുക്കാന്‍ തുടങ്ങി. ആ മുന്നേറ്റത്തില്‍ ആഗോള വിപണിയില്‍ ആപ്പിള്‍ വരെ ഹവായ്ക്ക് പിന്നിലായി. ഹവായ്യുടെ കീഴിലുള്ള ഹോണറും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയ്ക്ക് പ്രിയങ്കരമാണ്. പുതിയ മോഡലുകളില്‍ എന്തെങ്കിലും പുതുമ കൊണ്ടു വരാന്‍ ഹവായ് ശ്രദ്ധിക്കാറുണ്ട്. വാവെയ് താമസിക്കാതെ പുറത്തിറക്കാന്‍ പോകുന്ന വാവെയ് മെയ്റ്റ് 20 പ്രോ ഫോണില്‍ മറ്റാരും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ഒരു ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് ഇ്‌പ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ പുതിയ വാര്‍ത്ത.

Gambinos Ad

വോയിസ് ഐഡി സംവിധാനം വാവെയ് മെയ്റ്റ് 20 പ്രോ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്ത ടെക് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഒരാളുടെ സ്വരം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ സാധിക്കുന്ന രീതിയെയായാണ് വോയ്സ് ഐഡി. അതിനെ കബളിപ്പിക്കാന്‍ എളുപ്പമല്ലെ എന്നാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം. കാരണം മറ്റുള്ളവരുടെ സ്വരം അനുകരിക്കുന്നവര്‍ ഏരെയാണ്. അതിനാല്‍ ഇതിന് എത്രത്തോലം സുരക്ഷ കല്‍പ്പിക്കാന്‍ സാധിക്കുമെന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം.

വാവെയ് ഉപയോഗിക്കുന്ന ടെക്നോളജിയുടെ പേര് ബോണ്‍ വോയ്സ് ഐഡി എന്നാണ്. ഉടമസ്ഥനു നല്‍കുന്ന ഹെഡ്ഫോണ്‍ ഉപയോഗിച്ചാണ് ഫോണ്‍ ആളെ തിരിച്ചറിയുന്നത്. എല്ലുകളിലൂടെ കടന്നുവരുന്ന സ്വരമാണ് ഉടമയെ തിരിച്ചറിയാന്‍ ഫോണിനെ സഹായിക്കുന്നത്. ഇത് എത്ര സുരക്ഷിതമെന്നത് കണ്ട് തന്നെയറിയണം. ഇതിന്റെ പ്രശ്‌നങ്ങള്‍ കണ്ടില്ലായെന്ന നടിച്ച് വോയിസ് ഐഡി അവതരിപ്പിച്ച് അത് പാളിയാല്‍ ഹവായ്ക്ക് അത് നല്ല ക്ഷീണമാകും.

വാവെയ് മെയ്റ്റ് 20 പ്രോയ്ക്ക് മൂന്നു പിന്‍ ക്യാമറകള്‍ നല്‍കിയേക്കും. 6.9-ഇഞ്ച് വലുപ്പമുള്ള, ചെരിവുള്ള സ്‌ക്രീനും, 6GB റാമും, 4,200 എംഎഎച്ച് ബാറ്ററിയും മോഡലില്‍ പ്രതീക്ഷിക്കുന്നു. മോഡല്‍ ഈ മാസം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.