ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ പ്ലാറ്റ്ഫോമില്‍ പുതിയ മോട്ടോറോള വണ്‍ പവര്‍

Gambinos Ad
ript>

മോട്ടോറോളയുടെ ഇന്ത്യയിലെ ആദ്യ ആന്‍ഡ്രോയിഡ് വണ്‍ ഡിവൈസ് ആയ മോട്ടോറോള വണ്‍പവര്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ക്യാമറ, ഒക്ടാ കോര്‍ പ്രോസസര്‍, ഗൂഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡ് ഫോട്ടോ സ്റ്റോറേജ്, എല്ലാ മാസവും അപ്ഡേറ്റ് ചെയ്യുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സോഫ്റ്റുവെയര്‍ തുടങ്ങിയ ഫീച്ചറുകളോടെ 15,999 രൂപയാണ് ഫോണിന്റെ വില.

Gambinos Ad

6.2 ഇഞ്ച് (15.7 സെന്റീമീറ്റര്‍) 19:9 മാക്സ് വിഷന്‍ ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് മോട്ടോറോള വണ്‍ പവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഫോണിനുള്ളത്. ടര്‍ബോപവര്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ബാറ്ററി ബാക്കപ്പും ലഭിക്കുന്നു.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 636 1.8 ജിഗാഹേര്‍ട്ട്സ് ഒക്ടാ കോര്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജും 256 ജിബി വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്.

16 എംപി + 5 എംപി ഡ്യുവല്‍ പിന്‍ക്യാമറയും 12 എംപി മുന്‍ ക്യാമറയും നിങ്ങളുടെ ഓരോ ക്ലിക്കും മികച്ചതാക്കുന്നുയ. റിയല്‍ടൈമില്‍ ബ്ലേര്‍ഡ് ബാക്ക്ഗ്രൗണ്ട് ആക്കാന്‍ ഈ ക്യാമറ സഹായിക്കും. ഗൂഗിള്‍ ലെന്‍സ് ക്യാമറയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ കാണുന്ന വസ്തുക്കള്‍ തിരിച്ചറിയാനും അതേക്കുറിച്ച് ഗൂഗിളില്‍ തിരയാനും സാധിക്കും. ഒരു ഡോക്കുമെന്റിലോ മറ്റോ എഴുതിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ക്യാമറ കാണിച്ചാല്‍ ലെന്‍സ് ആ നമ്പര്‍ തിരിച്ചറിയുകയും അതിലേക്ക് കോള്‍ ചെയ്യുകയും ചെയ്യും. ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഡ്യുഓ തുടങ്ങിയ ആപ്പുകള്‍ ഫോണില്‍ ഇന്‍ ബില്‍റ്റായിട്ട് ഉണ്ടാകും.

വിലയും ലഭ്യതയും

ഫ്ളിപ്കാര്‍ട്ടില്‍ എക്സ്‌ക്ലൂസീവ് ആയിട്ട് ആയിരിക്കും മോട്ടോറോള വണ്‍ പവര്‍ ലഭ്യമാകുക. കറുത്ത നിറത്തിലുള്ള മോട്ടോറോള വണ്‍ പവറിന്റെ വില 15,999 രൂപയാണ്. ഇതോടൊപ്പം ലോഞ്ചിങ് ഓഫറുകളും ലഭ്യമായിരിക്കും.

ജിയോയില്‍ 4450 രൂപ വരെയുള്ള ബെനഫിറ്റുകള്‍ ലഭ്യമാകും. 198, 299 പ്ലാനുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.

2200 രൂപയുടെ ജിയോ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് വൗച്ചറുകള്‍
1250 രൂപയുടെ ക്ലിയര്‍ ട്രിപ്പ് ക്യാഷ്ബാക്ക് വൗച്ചറുകള്‍
1000 രൂപയുടെ മിന്ത്രാ ഡിസ്‌ക്കൗണ്ട്