ഐഫോണ്‍ Xs മാക്‌സിനെ കടത്തിവെട്ടി പുതിയ അവതാരപ്പിറവി; വണ്‍പ്ലസ് 6 കാര്‍ബണ് വലിയ വില കൊടുക്കേണ്ടി വരും

Gambinos Ad
ript>

കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കളത്തിലിറക്കുന്നതില്‍ കേമന്മാരാണ് ചൈനീസ് കമ്പനിയായ വണ്‍പ്ലസ്. കൂടിയ ബജറ്റ് ഫോണിലേക്ക് ശ്രദ്ധയൂന്നുവര്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇപ്പോള്‍ നല്ല രീതിയില്‍ മുഖം കൊടുക്കുന്നുണ്ട്. അവരുടെ പുറത്തിറങ്ങുന്ന മോഡലുകള്‍ മിക്കവയും ഐഫോണിന് വെല്ലുവിളിയുയര്‍ത്താന്‍ പോലും പോവുന്നവയാണ്. ഇപ്പോള്‍ വിലയിലും ഐഫോണിനെ കടത്തിവെട്ടി വണ്‍പ്ലസിന്റെ പുതിയ മോഡല്‍.

Gambinos Ad

ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 6 കാര്‍ബണ്‍ എഡിഷന്റെ വില ഏകദേശം 2.27 ലക്ഷം രൂപയാണ് ( 2,700 യൂറോ). ഈ വര്‍ഷത്തെ ഏറ്റവും വിലയുള്ള ഐഫോണ്‍ xs മാക്‌സിന്റെ വില 1,44,900 രൂപയാണ്. പിന്‍ പാനല്‍ മൊത്തത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഫോണിലുള്ള വണ്‍പ്ലസ് ലോഗോ സഫയര്‍ തിളങ്ങുന്ന ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുകയാണ്. ഇതില്‍ പോറലേല്‍ക്കില്ല. 256ജിബി സംഭരണശേഷിയുള്ള വണ്‍പ്ലസ് 6ന്റെ എല്ലാ ഫീച്ചറുകളും ഈ മോഡലിലുണ്ട്.

വണ്‍പ്ലസ് 6 കാര്‍ബണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ പേരോ, ഇനിഷ്യലോ മറ്റും അവര്‍ പറയുന്ന രീതിയില്‍ ആലേഖനം ചെയ്തും തരും. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ലോകത്ത് എവിടെയുള്ളവര്‍ക്കും 10 ദിവസത്തിനുള്ളില്‍ മോഡല്‍ ഡെലിവറി ചാര്‍ജില്ലാതെ എത്തിച്ചു കൊടുക്കും.