ടെക്‌നോളജി 2017: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗെയിമുകള്‍

2017 അതിന്റെ അവസാന ദിവസങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ ഗെയിം ഇന്‍ഡസ്ട്രിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്. മികച്ച ഗെയിമുകള്‍ തേടി എത്തിയെങ്കിലും വൈറല്‍ ഗെയിമുകള്‍ ലഭിക്കാതിരുന്ന ഒരു വര്‍ഷം കൂടിയാണിത്. നിലവിലുള്ള ഗെയിമുകള്‍ ഗുണം മെച്ചപ്പെടുത്തി ഈ വര്‍ഷം അവതരിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് ഗെയിമുകള്‍.

കോള്‍ ഓഫ് ഡ്യൂട്ടി: WWII

1940 കളിലെ യുദ്ധത്തെ ആധാരമാക്കിയാണ് ഈ ഗെയിം ഡെവലപ് ചെയ്തിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ രണ്ടാം ലോക മഹായുദ്ധമാണ് തീം. ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍ എന്‍വിയോണ്‍മെന്റില്‍ ഏതാണ്ട് ആറ് മണിക്കൂറോളമാണ് ഗെയിമിന്റെ ഫുള്‍ സ്റ്റോറി.

ബ്രില്യന്റ് വിഷ്വലുകള്‍, കട്ട ആക്ഷന്‍ മികച്ച ചില നിമിഷങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഗെയിമിന്റെ രൂപകല്‍പ്പന. ഇതിന് തന്നെ മള്‍ട്ടിപ്ലെയര്‍ ഓപ്ഷനും ലഭ്യമാണ്. നാസി സോംമ്പി ഷൂട്ടര്‍ എന്നൊരു ഓപ്ഷനും ഗെയിമില്‍ ലഭ്യമാണ്.

വോള്‍ഫെന്‍സ്റ്റെയിന്‍ II

ഗെയിമറെ മറ്റൊരു ലോകത്തേക്ക് കൂട്ടക്കൊണ്ടു പോകുന്ന ചുരുക്കം ചില ഗെയിമുകളെ ഉള്ളു. അതില്‍ ഒന്നാണ് വോള്‍ഫെന്‍സ്റ്റെയിന്‍ രണ്ടാം ഭാഗം. രണ്ടാം ലോകമഹായുദ്ധം തന്നെയാണ് ഈ ഗെയിമിന്റെ പ്ലോട്ട് ബെയ്‌സ്. ബിജെ എന്ന ചുരുക്കപ്പേരില്‍ നാസികളെ കൊന്നൊടുക്കുന്ന ഗെയിമിലെ തോക്കുകളും ആകാംക്ഷ ഉണര്‍ത്തുന്നതാണ്.

മിഡില്‍ എര്‍ത്ത് ഷാഡോ ഓഫ് വാര്‍

മിഡില്‍ എര്‍ത്ത്, ഷാഡോ ഓഫ് മോര്‍ഡര്‍ എന്ന ഗെയിമിന്റെ സീക്വലാണ് ഈ ഗെയിം. മുന്‍ ഗെയിമിനെക്കാള്‍ കോമ്പാറ്റ് സിസ്റ്റത്തില്‍ ഏറെ പുതുമകളോടെയാണ് ഈ ഗെയിം എത്തിയിരിക്കുന്നത്.

റെയ്ഞ്ചര്‍ ടാലിയന്‍ എന്ന നായകനെ ചുറ്റിപറ്റിയാണ് ഗെയിമിന്റെ കഥ. വളരെ ഇന്ററസ്റ്റിംഗായ വെടിവെയ്പ്പ് സീക്വന്‍സുകളാണ് ഈ ഗെയിമിനുള്ളത്.

ഹൊറൈസണ്‍: സീറോ ഡോണ്‍

ഗൊറില്ലാ ഗെയിംസ് എന്ന സ്റ്റുഡിയോയാണ് ഹൊറൈസണ്‍: സീറോ ഡോണ്‍ പുറത്തിറക്കിയിരിക്കുന്നത്. പിഎസ് 4 ന്റെ പവര്‍ഫുള്‍ ഹാര്‍ഡുവെയര്‍ പരമാവധി ഉപയോഗപ്പെടുത്തി 3ഡിയിലാണ് ഗെയിം. മികച്ച പ്ലോട്ടും സെറ്റിംഗുമാണ് ഈ ഗെയിമിനായി സൃഷ്ടിച്ചിരിക്കുന്നത്.

ഡിവിനിറ്റി ഒറിജിനല്‍ സിന്‍ 2

റോള്‍ പ്ലെയിംഗ് ഗെയിമാണിത്. വിന്‍ഡോസ് പ്ലാറ്റ്‌ഫോമിനായിട്ടാണ് ഈ ഗെയിം ഡെവലപ് ചെയ്തിരിക്കുന്നത്. പോപ്പുലര്‍ കണ്‍സോളുകളില്‍ ലഭ്യമല്ലെങ്കിലും ഈ വര്‍ഷം ഇറങ്ങിയ മികച്ച ഗെയിമുകളില്‍ ഒന്നാണിത്.