ഒരു ലക്ഷം ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വെ; അപേക്ഷിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം

Gambinos Ad
ript>

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിക്രൂട്ടമെന്റിലേക്ക് അപേക്ഷിക്കുവാന്‍ കേവലം അഞ്ച് ദിവസം മാത്രം ബാക്കി.  ഇത്തവണ ഗ്രൂപ്പ് സി,ഡി ,ആര്‍പിഎഫ് തസ്തികകളിലേക്കാണ് ഇന്ത്യന്‍ റെയില്‍വെ റിക്രൂട്ടമെന്റ് നടക്കുന്നത്. ഒരു ലക്ഷം ഒഴിവുകളിലേക്കാണ് റെയില്‍വെ അപേക്ഷകരെ വിളിച്ചിരിക്കുന്നത്. രണ്ടു കോടിയിലധികം ഉദ്യോഗാര്‍ത്ഥികളാണ് ഇതിനകം വിവിധ പോസ്റ്റുകളിലേക്കായി അപേക്ഷിച്ചിരിക്കുന്നത്.

Gambinos Ad

ഗ്രൂപ്പ് സി വിഭാഗത്തില്‍ 90,000 ഒഴിവുകളും, ഗ്രൂപ്പ് ഡി വിഭാഗത്തിലേക്ക് 9,500 ഒഴിവുകളുമാണ് ഉള്ളത്. അസിസ്റ്റന്‍ഡ് ലോക്കോ പൈലറ്റിന്റെയും ടെക്‌നീഷ്യന്‍സിന്റെയും പോസ്റ്റിലേക്കുമായി ഇതിനകം മൊത്തം
അഞ്ച് കോടി ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. 26,502 ഒഴിവുകളാണ് ലോക്കോ പൈലറ്റ് പോസ്റ്റിനുള്ളത്. ടെക്‌നീഷ്യന്‍ പോസ്റ്റിലേക്ക് 62,907 ഒഴിവുകളുമാണ് ഉള്ളത്.

ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു, ബംഗാളി, മലയാളം എന്നിങ്ങനെ പതിനഞ്ചോളം ഭാഷകളിലാണ് റെയില്‍വെ ഈ തസ്തികളിലേക്കുള്ള പരീക്ഷ നടത്തുന്നത്. പരീക്ഷകള്‍ക്കുശേഷം, ഉത്തരം ശരിയാണോ എന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശോധിക്കാനുള്ള സംവിധാനവും ഇത്തവണ റെയില്‍വെ ഒരുക്കിയിട്ടുണ്ട്. പത്താം ക്ലാസ്, ഐടിഐ, തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കഴിയുക, ബിരുദ പരീക്ഷ പാസ്സായവര്‍ക്കാണ് ഗ്രൂപ്പ് എ,ബി എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ടാവുക.