വിവാഹ മോചനങ്ങള്‍ ഏറ്റവും അധികം നടക്കുന്നത് ജോലിഭാരവും അമിത സമ്മര്‍ദ്ദവം കൂടുതലുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍

Gambinos Ad
ript>

വിവാഹമോചനനിരക്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാലമാണിത്. ദമ്പതികള്‍ തമ്മില്‍ പരസ്പരധാരണയോടെ വിവാഹമോചനം തേടുന്നതാണ് ഇക്കാലത്തെ ട്രെന്‍ഡ്. പണ്ട് കാലത്തെ അപേക്ഷിച്ചു വിവാഹമോചനം തേടുക എന്നത് ഇന്ന് യുവാക്കള്‍ക്കിടയില്‍ സാധാരണമാണ്. പരസ്പരം പൊരുത്തപെടാന്‍ സാധിക്കാതെ വരുന്നുവെന്ന് കണ്ടാല്‍ ഉടനടി വിവാഹമോചനത്തെ കുറിച്ചു ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ.

Gambinos Ad

എന്നാല്‍ ചില പ്രത്യേക പ്രൊഫഷനുകളില്‍ ജോലി നോക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം കൂടുതലായി കണ്ടുവരുന്നുണ്ട്. ജോലി സമയങ്ങള്‍, ജോലിഭാരം, സമ്മര്‍ദം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അത്തരം ചില ജോലികള്‍ ഏതെന്നു നോക്കാം.

ഫ്ലൈറ്റ് അറ്റന്‍ഡന്റ്സ്

വ്യോമയാനമേഖലയില്‍ ജോലി നോക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനസാധ്യത കൂടുതലാണ് എന്ന് മുന്‍പും പഠനങ്ങള്‍ വന്നിട്ടുണ്ട്. പുറമേ നിന്നും നോക്കിയാല്‍ വളരെ ഗ്ലാമറുള്ള ഒരു മേഖലയാണ് ഇത്. സൗന്ദര്യവും കഴിവും ആവോളം വേണം ഈ ജോലിയില്‍ ശോഭിക്കാന്‍. ലോകം മുഴുവന്‍ ചുറ്റാനുള്ള ഭാഗ്യം സിദ്ധിച്ചവര്‍ ആണ് ഇവര്‍. പക്ഷെ ഇത് അവരുടെ കുടുംബജീവിതത്തില്‍ ചിലപ്പോള്‍ സ്വരചേര്‍ച്ചകള്‍ക്ക് കാരണമാകും. 50.5 ശതമാനമാണ്  മേഖലയില്‍  ജോലി നോക്കുന്നവര്‍ക്കിടയിലെ വിവാഹമോചന റേറ്റ്. ജോലി സമയം, സമ്മര്‍ദം എന്നിവ തന്നെയാണ് ഇവിടെ വില്ലന്‍.

ടെലിമാര്‍ക്കറ്റ്‌ ജോലിക്കാര്‍ 

രാവെന്നോ പകലെന്നോ വ്യത്യാസം ഇല്ലാത്ത ജോലി തന്നെയാണ് ഇവിടെയും സ്വൈര്യം കെടുത്തുന്നത്. ഒപ്പം ജോലിയുടെ സമ്മര്‍ദവും. 49.7 ശതമാനമാണ് ഇവര്‍ക്കിടയില്‍ വിവാഹമോചനസാധ്യത. കസ്റ്റമര്‍സിന്റെ പ്രശനം പരിഹരിക്കാന്‍ ഇരിക്കുന്ന ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ ആരുമില്ല എന്നതാണ് സ്ഥിതി.

ഐടി ഉദ്യോഗസ്ഥര്‍ 

വിവാഹമോചനകാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇവരാണ് എന്ന് വേണമെങ്കില്‍ പറയാം. അമിതമായ ജോലിഭാരം, രാത്രി ഷിഫ്റ്റ്‌ ജോലികള്‍ എന്നിവ തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്നത്. ഐടി മേഖലയില്‍ ജോലി നോക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും ദാമ്പത്യപ്രശങ്ങള്‍ ഉണ്ടെന്നു അടുത്തിടെ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.

മാനേജര്‍ 

വളരെയധികം ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ജോലി തന്നെയാണ് മാനേജര്‍ പോസ്റ്റുകള്‍. ഏതു മേഖലയാകട്ടെ ജോലി സമ്മര്‍ദം, ഉത്തരവാദിത്തം എന്നിവ ഈ ജോലിക്ക് ഒരുപടി മുന്നിലാണ്.  52.9 ശതമാനമാണ് ഇവക്കിടയില്‍ വിവാഹമോചനസാധ്യത.  എല്ലായിടത്തും വില്ലനാകുന്നത് കുടുംബത്തോടൊപ്പം ചിലവിടാന്‍ സമയം ലഭിക്കാത്തത് തന്നെയാണ് എന്നത് മറ്റൊരു വസ്തുത.