വിദേശത്ത് ഇന്‍റേണ്‍ഷിപ്പ് ചെയ്താല്‍ പലതുണ്ട് ഗുണങ്ങള്‍

Gambinos Ad
ript>

ശ്രുതി 

Gambinos Ad

വിദേശത്തൊരു ജോലി ചെയ്യുക എന്നത് ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതലക്ഷ്യങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. അടുത്തിടെയായി വിദേശത്തു പഠിക്കാന്‍ പോകുകയും ജോലിയ്ക്കായി പോകുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടം വാങ്ങിയാണെങ്കിലും ലോണ്‍ എടുത്തിട്ടായാലും വസ്തുക്കള്‍ വിറ്റിട്ടായാലും വിദേശത്തു പഠിക്കാന്‍ ഇന്ന് അധികംപേരും ആഗ്രഹിക്കുന്നുണ്ട്.

അതുപോലെ തന്നെയാണ് ഇന്ന് ഇന്റേണ്‍ഷിപ്പ് വിദേശത്തു ചെയ്യുന്ന പ്രവണതയും കൂടുകയാണ്. ഇന്റേണ്‍ഷിപ്പിനായി വിദേശ രാജ്യത്തേക്ക് പറക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ ഇതൊക്കെ ഏറ്റവും ശ്രദ്ധികേണ്ട സംഗതികള്‍ എന്താണ് ? ഒന്ന് നോക്കാം.

രാജ്യം വിട്ടുള്ള ഇന്റേണ്‍ഷിപ്പ്

രാജ്യം വിട്ടുള്ള ഇന്റേണ്‍ഷിപ്പിനു നിരവധി പ്രയോജനങ്ങളുണ്ട്. പണ്ടൊക്കെ വീടിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു ആ ജോലി അങ്ങ് തീര്‍ക്കാനായിരുന്നു വിദ്യാര്‍ഥികള്‍ ശ്രമിക്കുക. ചിലര്‍ ഇത്തിരി കൂടി കടന്നു നഗരങ്ങളില്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ പോകും. ഒരുകാലം കഴിഞ്ഞതോടെ അത് വമ്പന്‍ നഗരങ്ങളിലേക്ക് ചേക്കേറാനുള്ള അവസരമായി പലരും കണ്ടുതുടങ്ങി. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് വിദേശത്തു പോയി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുക എന്നതാണ്.

ഒരു രാജ്യത്തെ അറിയാം

വിദേശത്തു പഠിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു രാജ്യത്തേക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാനായി പോകുന്നത് ആ രാജ്യത്തെയും അവിടുത്തെ രീതികളെയും അടുത്തറിയാന്‍ സഹായിക്കും. അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, സിംഗപ്പൂര്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ കുത്തൊഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മറ്റൊരു ഗുണം എന്താണെന്ന് വെച്ചാല്‍ ഇന്റേണ്‍ഷിപ്പിനായി വിദേശ രാജ്യത്തു ചെല്ലുന്നവര്‍ പിന്നീട് അവിടെ പഠിക്കാനും ജോലി ചെയ്യാനും താല്പര്യം കാണിക്കും എന്നതാണ്.

നെറ്റ്‌വര്‍ക്കിങ്

ഏതൊരു ജോലിക്കും വേണ്ട ഏറ്റവും പ്രധാനഘടകങ്ങളില്‍ ഒന്നാണ് നെറ്റ്‌വര്‍ക്കിങ്. നമ്മുടെ കോണ്ടാകട് എത്രത്തോളം വളര്‍ത്താന്‍ ‘കഴിയുന്നുവോ അത്രത്തോളം തന്നെ സാധ്യതകളും വര്‍ധിക്കും. വിവിധ രാജ്യക്കാരുമായി ഒത്തൊരുമിച്ചു ജോലി ചെയ്യുമ്പോള്‍ നമ്മുടെ നെറ്റ്‌വര്‍ക്കിങ് ലെവല്‍ തന്നെ വേറെയാകും. ആഗോള സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത് ഏതു കാലത്തും ഉപകാരപ്പെടും തീര്‍ച്ച.

വിവിധ സംസ്‌കാരങ്ങള്‍

ഒരു രാജ്യത്തെ പോയാലോ അവിടെ തങ്ങിയാലോ നമ്മള്‍ പഠിക്കുക മറ്റൊരു രാജ്യത്തെ കൂടിയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വിവിധ സംസ്‌കാരങ്ങളില്‍പ്പെട്ടവരുമായ ആളുകളോട് ഇടപെടുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടും അതിനൊപ്പം വളരും. ആശയവിനിമയത്തിനുള്ള ശേഷി കൂടിയാണ് ഇതോടെകൂടി വര്‍ധിക്കുക. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിദേശത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കാനും ഇന്റേണ്‍ഷിപ്പ് ചെയ്യാനുമായി എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. വലിയ മത്സരമാണ് ദിനംപ്രതി ഈ രംഗത്ത് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ഏറെ പ്രധാനം എന്ന കാര്യം മറക്കാതിരിക്കുക.