5 മാസത്തെ ട്രെയിനിങ് കൊണ്ട് ഉയര്‍ന്ന ശബളമുള്ള ജോലി നേടാം, തുടക്കക്കാരായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്‍റ് പ്രോഗ്രാമുമായി ഇന്നവന്‍സ്

Gambinos Ad
ript>

ഏത് കോഴ്സ് പഠിച്ചിറങ്ങുന്നവരുടെയും സ്വപ്നമാണ് നല്ല ശമ്പളത്തില്‍ മികച്ച ഒരു ജോലി ലഭിക്കുക എന്നത്. എന്നാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടും ഭൂരിപക്ഷം പേര്‍ക്കും ആ സ്വപ്നം അപ്രാപ്യമായി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. മികച്ച തൊഴില്‍ ദാതാക്കളില്ലാത്തതു കൊണ്ടോ, വേണ്ടത്ര അവസരങ്ങളില്ലാത്തതു കൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. തൊഴില്‍ നിപുണരായ ഉദ്യോഗാര്‍ത്ഥികളെയാണ് തങ്ങള്‍ക്കാവശ്യമെന്നും എന്നാല്‍ അത്തരം ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ബുദ്ധമുട്ടുണ്ടെന്നുമാണ് കമ്പനികളുടെ പരാതി.

Gambinos Ad

തൊഴില്‍നിപുണരായ ഉദ്യോഗാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ ഇന്നവനന്‍സ്

ജോലി ലഭിക്കാന്‍ സഹായകമായ വ്യാവസായികാധിഷ്ടിത നൈപുണ്യം നല്‍കുന്ന അക്കാദമിക സാഹചര്യം ഇല്ലായെന്ന് മനസ്സിലാക്കിയാണ് കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴില്‍ പ്രാഗല്‍ഭ്യം വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ഇന്ത്യയിലും വിദേശത്തും ജോലിയ്ക്കായി പ്രാപ്തരാക്കുന്ന ഒരു സ്‌ക്കില്‍ ഡെവലപ്പമെന്റ് അക്കാദമിക്ക് ഇന്നവന്‍സ് തുടക്കം കുറിച്ചത്. സാമൂഹ്യ പ്രതിബദ്ധരും ആഗോളതലത്തില്‍ തൊഴിലെടുക്കാന്‍ സജ്ജരുമായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ മേല്‍നോട്ടത്തിലാണ് ഇന്നവന്‍സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

100 % ജോബ് ഗ്യാരന്റിയോടെ 5 മാസത്തെ റെസിന്‍ഡന്‍ഷ്യല്‍ ട്രെയിനിങ്

എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്‌പ്രോഗ്രാം (ഇഇപി) എന്ന സ്‌കില്‍ ഡെവല്‍പ്പ്‌മെന്റ് ട്രെയിനിങ്ങ് പ്രോഗ്രാമാണ് ആദ്യ ഘട്ടത്തില്‍ ഇന്നവന്‍സ് നല്‍കുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍
ലോകോത്തര സൗകര്യങ്ങളോടെയുള്ള റസിഡന്‍ഷ്യല്‍ കോഴ്സിന് ശേഷം 100% ജോലി ഉറപ്പും നല്‍കുന്നുവെന്നതാണ് ഈ കോഴ്സിന്റെ സവിശേഷത. .

ഈ കോഴ്സിന്റെ ടെക്നിക്കല്‍ ട്രെയിനിങ് പാര്‍ട്ണര്‍ കാഡ് സെന്‍ററും ഇന്റര്‍നാഷണല്‍ ട്രെയിനിങ് പാര്‍ട്ണര്‍ എന്‍പിടിസി ഗ്രൂപ്പുമാണ്.

അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യാവസായിക കൂട്ടായ്മകള്‍, വിദഗ്ധര്‍ എന്നിവര്‍ പരിശീലനങ്ങളുടെ ഭാഗമാകുകയും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന് ആവശ്യമായ എല്ലാ അടിസ്ഥാന ഭൗതിക സാഹചര്യങ്ങളും അക്കാദമി ഒരുക്കിയിരിക്കുന്നു.

2 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഉറപ്പ്

സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള പരിശീലനത്തിനും വിദ്യാര്‍ഥികളുടെ ആശയവിനിമയ പാടവം മെച്ചപ്പെടുത്തുന്നതിലുമായിരിക്കും അഞ്ച് മാസത്തെ പരിശീലനത്തില്‍ ശ്രദ്ധ നല്‍കുക. സാങ്കേതിക വൈദഗ്ധ്യത്തിന് പുറമേ വ്യക്തിത്വ വികസനം, അനൗപചാരിക വൈദഗ്ധ്യം, യോഗ, ധ്യാനം തുടങ്ങിയവയിലും പരിശീലനം നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 2 ലക്ഷം രൂപ ശമ്പളത്തോട് കൂടി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലിയും ഉറപ്പുനല്‍കുന്നു. കോഴ്സിലേക്കുള്ള പ്രവേശന സമയത്ത് തന്നെ ജോബ് ഗ്യാറന്റി ലെറ്റര്‍ നല്‍കുന്നു എന്നതാണ് ഇന്നവന്‍സ് അക്കാദമിയുടെ സവിശേഷത.

മുന്‍ നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസന്‍ ഇന്നവന്‍സ് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും മെന്‍ററുമാണ്.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമിന് ഈ മാസം 31 വരെ അപേക്ഷിക്കാം.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്‌ പ്രോഗ്രാം കൂടാതെ ജോബ് റെഡിനസ് കോഴ്സ് (ജെആര്‍സി), അപ്രന്റിഷിപ്പ് ഇന്‍ ഫാഷന്‍ ഡിസൈന്‍, മള്‍ട്ടി സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാം, സോളാര്‍ ടെക്നോളജി പ്രോഗ്രാം എന്നീ കോഴ്സുകളും അക്കാദമി നല്‍കുന്നുണ്ട്.