ഐ.ബി.പി.എസ്. വിജ്ഞാപനം; 20 ബാങ്കുകളിലായി 4102 ഒഴിവുകള്‍

Gambinos Ad
ript>

രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലേക്കുള്ള പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) നടത്തുന്ന എട്ടാമത് പൊതുപരീക്ഷയാണിത്. രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലായി ആകെ 4102 ഒഴിവുകളാണുള്ളത്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബര്‍ 13, 14, 20, 21 തീയതികളിലാണ് എഴുത്ത് പരീക്ഷ.

Gambinos Ad

കേരളത്തില്‍ നിലവില്‍ പത്ത് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

യോഗ്യത: അപേക്ഷകര്‍ 2018 സെപ്റ്റംബര്‍ 4-നകം ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്തമാക്കണം. (അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിഗ്രി വിജയശതമാനം കൂടി ചേര്‍ക്കണം)

പ്രായം : 01.08.2018ന് 20-നും 30-നും മധ്യേ. 02.08.1988-നു ശേഷവും 01.08.1998-ന് മുന്‍പും ജനിച്ചവര്‍ മാത്രം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വിമുക്തഭടന്മാര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

പരീക്ഷാ ഫീസായി ജനറല്‍ വിഭാഗത്തില്‍ നിന്നും 600 രൂപയും എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപയുമാണ് ഈടാക്കുന്നത്. മാസ്റ്റര്‍/വിസ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ പേമെന്റിനായുള്ള ലിങ്ക് ലഭിക്കും. സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഫീസ് അടച്ച് കഴിഞ്ഞ് ലഭിക്കുന്ന ഇ-റെസീപ്റ്റ് പ്രിന്റെടുത്ത് അപേക്ഷകന്‍ സൂക്ഷിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് : http://www.ibps.in  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 4.

അപേക്ഷകരുടെ പ്രത്യേകം ശ്രദ്ധയ്ക്ക്

  • ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിന് ഒപ്പം ഫോട്ടോയും സ്‌കാന്‍ ചെയ്ത് സേവ് ചെയ്തുവെക്കണം. ഇവ അപേക്ഷയില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയത് അപേക്ഷകര്‍ ശ്രദ്ധിക്കണം.
  • അപേക്ഷ നിര്‍ദേശം പൂര്‍ണ്ണമായും പാലിച്ച് തയ്യാറാക്കണം.  ചെറിയ തെറ്റുകള്‍പോലും അപേക്ഷകള്‍ നിരസിക്കുന്നതിന് കാരണമാകും
  • ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം തന്നെ ഫീസും അടയ്ക്കണം.
  •  ഫീസടച്ചു കഴിഞ്ഞ് ലഭിക്കുന്ന ഇ-റെസീറ്റ് പ്രിന്റെടുത്ത് സൂക്ഷിക്കണം.
  • ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നമ്പറും  പാസ്‌വേഡും  സൂക്ഷിച്ചുവെക്കണം
  • ഒന്നിലേറെ അപേക്ഷ സമര്‍പ്പിച്ചാല്‍ അപേക്ഷകന്‍ അയോഗ്യനാകും