മത്സരപരീക്ഷാ പരിശീലനത്തില്‍ മികവ് തെളിയിച്ച ‘എന്‍ട്രി’ ആപ് ബാങ്ക് പരീക്ഷാ പരിശീലനത്തിലേക്കും; ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ട്രെന്‍ഡായ സ്റ്റാര്‍ട്ട് അപ് സംരംഭം എന്‍ട്രിയെക്കുറിച്ചറിയാം

Gambinos Ad
ript>

മത്സരപരീക്ഷാ പരിശീലനത്തില്‍ മികവ് തെളിയിച്ച ‘എന്‍ട്രി’ ആപ് ബാങ്ക് പരീക്ഷാ പരിശീലനത്തിലേക്കും. പി.എസ്.സി, നീറ്റ്, ജെ.ഇ.ടി തുടങ്ങി വിവിധ മത്സര പരീക്ഷകളില്‍ എന്‍ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശീലിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബാങ്ക് പരീക്ഷാ പരിശീലനങ്ങളിലേക്കും ആപ് കടക്കുന്നത്.

Gambinos Ad

ഏപ്രില്‍ ആദ്യവാരം പുറത്തുവന്ന എല്‍ഡിസി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ആദ്യ നൂറു റാങ്കില്‍ 22 പേര്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളാണ്. തിരുവനന്തപുരം ജില്ലയിലെ ഒന്നാം റാങ്കുകാരന്‍ പഠനത്തിന് എന്‍ട്രിയുടെ സഹായം തേടിയിരുന്നു. ആദ്യ അഞ്ഞൂറു റാങ്കില്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 178 വരും. എല്‍ഡിസിയുടെ പ്രധാന റാങ്ക് ലിസ്റ്റില്‍ എന്‍ട്രി ഉപയോഗിച്ച 453 പേരാണ് ഇടം നേടിയത്.

പരീക്ഷാ പരിശീലനം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജോലി ചെയ്യുന്നവര്‍ക്കും കീറാമുട്ടിയാണ്. അവര്‍ക്കെങ്ങനെ മികച്ച ജോലി കരസ്ഥമാക്കാമെന്ന ആശയത്തില്‍ നിന്നാണ് എന്‍ട്രി എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ പിറവി. യാത്ര ചെയ്യുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ പോലും പരീക്ഷാപരിശീലനം വിരല്‍ത്തുമ്പിലേക്ക് എത്തുകയാണ് എന്‍ട്രിയിലൂടെ.

തിരക്ക് മൂലം പരിശീലനത്തിന് സമയം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ട്രിയിലൂടെ ബാങ്കിങ് ജോലി നേടാമെന്ന് എന്‍ട്രി ഉറപ്പ് തരുന്നു. ഓരോവിഷയത്തിലെയും ഗവേഷകര്‍ തയാറാക്കുന്ന ചോദ്യങ്ങളാണ് എന്‍ട്രിയിലുള്ളത്. മാത്രമല്ല ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും കുറവുകള്‍ മനസിലാക്കി, ഏതു വിഷയത്തിലാണ് ആ ഉദ്യോഗാര്‍ത്ഥി പുറകില്‍ നില്‍ക്കുന്നത് എന്ന് വ്യക്തമായി അറിയാന്‍ എന്‍ട്രിയിലെ ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും.

എന്‍ട്രി ആപ്പിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറവുകള്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ച് ആ വിഷയങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും എന്‍ട്രിയിലൂടെ സാധിക്കും. വളരെ ആധികാരികമായി തയാറാക്കിയ ചോദ്യങ്ങള്‍ക്ക് പുറമേ, നിശ്ചിത സമയം അടിസ്ഥാനമാക്കിയ മാതൃകാ പരീക്ഷകള്‍, മുന്‍വര്‍ഷത്തെ ചോദ്യോത്തരങ്ങള്‍ എന്നിവയുമുണ്ട്.

ഇപ്പോള്‍ തന്നെ രണ്ടുലക്ഷം പേരാണ് എന്‍ട്രി ഉപയോഗിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എന്‍ട്രി മാത്രമാണ് ഇത്രയും പേരുടെ അംഗീകാരം നേടിയിരിക്കുന്നത്.

മറ്റു ഭാഷകളിലുള്ള പരീക്ഷാപരിശീലനത്തിന്റെ ഗവേഷണം നടക്കുകയാണ്. ഈ വര്‍ഷം കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള പരിക്ഷാപരിശീലനവും തുടങ്ങാനാണ് പദ്ധതി.

പി.എസ്.സി റഗുലര്‍, പി.എസ്.സി എല്‍.ഡി.സി, എല്‍.ജി.എസ്, ഡിഗ്രി ലെവല്‍ , പ്ലസ്ടു ലെവല്‍, വില്ലേജ് അസിസ്റ്റന്റ്, സിവില്‍ പൊലീസ് ഓഫീസര്‍, റെയില്‍വേ, നീറ്റ് , ജെഇടി എന്നീ പരീക്ഷകളുടെ പരിശീലനവും ആപ്പിലുണ്ട്. പണം നല്‍കി ഉപയോഗിക്കുന്ന ആപ്പ് ആണെങ്കിലും ആദ്യ ഏഴു ദിവസത്തെ സൗജന്യസേവനത്തിന് ശേഷം ഉപഭോക്താവിന് തൃപ്തിയായാല്‍ മാത്രം പണം നല്‍കി ആപ് സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എന്‍ട്രി ആപ്ലിക്കേഷന്‍ ലഭിക്കും.(entri.me/app)

ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപുകളെ പ്രോത്സാഹിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ പദ്ധതി എഫ് ബി സ്റ്റാര്‍ട്ടിലും ഇന്ത്യന്‍ മാര്‍ക്കറ്റിന് വേണ്ടി നിര്‍മിക്കപ്പെട്ട ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഗിള്‍ പദ്ധതിയായ ഗൂഗിള്‍ പ്ലേ മെയ്ഡ് ഫോര്‍ ഇന്ത്യ പ്രോഗ്രാമും മികച്ച ആപ്പുകളുടെ പട്ടികയില്‍ എന്‍ട്രിയെ തിരഞ്ഞെടുത്തിട്ടുണ്ട്.