ശമ്പളം 50,000 മുതല്‍ 1,60,000 വരെ, ഭാരത് ഇലക്ട്രോണിക്സ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

Gambinos Ad
ript>

പൊതുമേഖലാ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ബംഗളൂരു യൂണിറ്റിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് എന്‍ജിനീയറിങ് ട്രെയിനി എന്നീ തസ്തികകളിലായി 16 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1,60,000 രൂപ വരെയാണ് ശമ്പളം.

Gambinos Ad

തസ്തികകളും ഒഴിവുകളും

1. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

ഒഴിവ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങളിലായി 2 ഒഴിവുകള്‍
ശമ്പളം: 50000-160000 രൂപ വരെ
യോഗ്യത: എം.ബി.ബി.എസ്., എം.ഡി. (ജനറല്‍ മെഡിസിന്‍)

2. മെഡിക്കല്‍ ഓഫീസര്‍ (5 വര്‍ഷ നിയമനം)

ഒഴിവ്: 1
ശമ്പളം: 40000-140000 രൂപ
യോഗ്യത: എം.ബി.ബി.എസ്., torhinolaryngology യില്‍ ഡിപ്ലോമ.

3. മെഡിക്കല്‍ ഓഫീസര്‍ (5 വര്‍ഷ നിയമനം)

ഒഴിവ്: 2
ശമ്പളം: 40000-140000 രൂപ
യോഗ്യത: എം.ബി.ബി.എസ്., പ്രമുഖ ഹോസ്പിറ്റലില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.

4. സ്റ്റാഫ് നഴ്‌സ് (വനിതകള്‍)

ഒഴിവ്: 2 (ജനറല്‍-1, ഒ.ബി.സി. 1)
ശമ്പളം: 8740-22150 രൂപ
യോഗ്യത: എസ്.എല്‍.സി., ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമ. സ്റ്റാഫ് നഴ്‌സ് രജിസ്‌ട്രേഷന്‍, പ്രമുഖ ഹോസ്പിറ്റലില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.

5. എന്‍ജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി

ഒഴിവ്: ഇലക്ട്രോണിക്‌സ്-2, മെക്കാനിക്കല്‍-4, ഇലക്ട്രിക്കല്‍-3
ശമ്പളം: 10,000 രൂപ സ്റ്റൈപ്പെന്‍ഡ്
യോഗ്യത: 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.

അപേക്ഷ ഫീസ്: സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ക്ക് 500 രൂപ, എന്‍ജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി, സ്റ്റാഫ് നഴ്‌സ് തസ്തികകള്‍ക്ക് 300 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 15. വെബ്‌സൈറ്റ് http://www.bel-india.in