‘ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്’ : ഡൽഹി ഹൈക്കോടതി
ന്യൂസ് ഡെസ്ക്
12 August 2026, 11:44 am
ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗിക അതിക്രമത്തിന് ന്യായീകരണമല്ലെന്നും വസ്ത്രധാരണത്തിന്റെ പേരിൽ അതിക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക അതിക്രമക്കേസിൽ പ്രതിയെ വെറുതെവിട്ട കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ജഡ്ജി സി. സുധ നിർണായക നിരീക്ഷണം നടത്തിയത്. ജീൻസ് ധരിച്ച 17 വയസ്സുകാരിക്കെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിലായിരുന്നു കോടതിയുടെ ഉത്തരവ്.
Read More
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
‘കല്യാണം കഴിച്ച് പോവുന്നിടത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് ഞങ്ങൾ വളർന്നത്; പക്ഷേ ഈ ജനറേഷൻ അങ്ങനല്ല’ : നടി ഉർവശി
ചൂരകളിൽ നിറയെ വിരകൾ, ഹൃദയവും വൃക്കയും ഒഴികെ ചൂര മീനുകളിൽ 96 ശതമാനത്തോളം വിരകളാണെന്ന് ഗവേഷക റിപ്പോർട്ട്
ന്യൂസ് ഡെസ്ക്
View all posts →