‘തമിഴ്നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നു, തീക്കൊള്ളി കൊണ്ട് തലചൊറിയരുത്’; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തില്‍ ഡീന്‍ കുര്യാക്കോസ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്ത്. തമിഴ്നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്നും തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ് എന്ന് പറഞ്ഞ ഡീന്‍ കുര്യാക്കോസ് തമിഴ്നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടിലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ ഒരു പ്രസക്തിയും ഇല്ല. നിയമപരമായ സാധ്യതയും ഇല്ല. 152 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ കേരളം ബാക്കി കാണില്ല എന്ന് എല്ലാവര്ക്കും അറിയാം. അനാവശ്യമായ പ്രകോപനം ഉണ്ടാക്കി ആശങ്ക ഉണ്ടാക്കുന്നതാണ് തമിഴ്നാട് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
അതേസമയം നാഷണല്‍ ഡാം സേഫ്റ്റിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍ എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എന്‍ഡിഎസിന്റെ ആഭിമുഖ്യത്തില്‍ പരിശോധന നടക്കാന്‍ പോകുകയാണ്. കേരളത്തിന്റെ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളം നശിക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. പുതിയ ഡാം എന്ന ചര്‍ച്ച നടക്കുകയാണ്. വളരെ പ്രകോപനപരമായ പ്രഖ്യാപനമാണ് ബഡ്ജറ്റ് പ്രസംഗത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
‘യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞു, സർക്കാർ 100ആം ദിവസത്തിലേക്ക്’; മന്ത്രി സി പി ജോൺ