‘വിവാഹത്തിന് മുമ്പൊരു പ്രണയബന്ധമുണ്ടായിരുന്നു, നല്ല ആളായിരുന്നു…പക്ഷെ’; പ്രണയ തകർച്ചയെക്കുറിച്ച് സ്വാസിക
മലയാളത്തില്‍ മാത്രമല്ല തമിഴിലും കയ്യടി നേടിയ നടിയാണ് സ്വാസിക. ഇപ്പോഴിതാ തന്റെ മുന്‍ കാമുകനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. തമിഴ് യൂട്യൂബ് ചാനലായ ജെഎഫ്ഡബ്ല്യു ബിഞ്ചിന് നല്കിയ അഭിമുഖത്തിലാണ് സ്വാസിക പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ പങ്കാളിയില്‍ കാണുന്ന ഗുണം എന്താണെന്നും താരം പറയുന്നുണ്ട്.
ബഹുമാനം കൊടുക്കുന്ന ആള് വേണമെന്നായിരുന്നു ആഗ്രഹം. അതായിരുന്നു വേണ്ട ക്വാളിറ്റി. ഭാര്യയെ നോക്കുന്നത് പോലെ തന്നെ അവളുടെ വീട്ടുകാരേയും നല്ല പോലെ നോക്കണം. അത് വച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിവാഹത്തില്‍ പരസ്പരമുള്ള വിശ്വാസം തീര്‍ച്ചയായും ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ മനസിലാക്കി കൊണ്ട് തീരുമാനമെടുക്കണം എന്നും സ്വാസിക പറയുന്നു.
പിന്നാലെയാണ് സ്വാസിക മുന്‍ കാമുകനെക്കുറിച്ച് സംസാരിക്കുന്നത്. ‘എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്. അതും തെറ്റായ തെരഞ്ഞെടുപ്പായിരുന്നില്ല. ഭംഗിയുള്ള ഒരാളായിരുന്നു അത്. എന്നെ ബഹുമാനിക്കുകയും നന്നായി സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇമോഷണല്‍ സ്റ്റെബിലിറ്റി ഇല്ലായിരുന്നു. അവരുടെ കുടുംബത്തില്‍ ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായി.
ബിസിനസിലൊക്കെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോള്‍ കുടുംബവും പ്രണയവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചില്ല’. എന്നാണ് സ്വാസിക പറയുന്നത്. ആ സമയത്താണ് അച്ഛനും ചേട്ടനുമൊക്കെ മരിക്കുന്നത്. അതുകൊണ്ടും അദ്ദേഹം മാനസികമായി തകര്‍ന്നു പോയിരുന്നു. അങ്ങനെ പതിയെ എന്നില്‍ നിന്നും അകന്നു പോയി. അതിനാലാണ് ബ്രേക്കപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നും സ്വാസിക പറയുന്നു.
‘ഞാൻ ഞാനാണ്, മറ്റൊരാളുടെ അഭിപ്രായം എന്നെ നിർവചിക്കില്ല’; രശ്മികയുടെ ‘മിസ്റ്റർ ഷോ ഓഫ്’ പരാമർശത്തിൽ വർഷങ്ങൾക്ക് ശേഷം പ്രതികരിച്ച് യഷ്
‘ഇനി മരിക്കാൻ ഭയമാണ്, ഈ പ്രായവ്യത്യാസം ഒരുഘട്ടത്തിൽ തന്റെ തന്നെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു’; അനുരാഗ് കശ്യപ്