ഭാര്യക്ക് അവിഹിതമെന്ന് സംശയം; 23കാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി ഭര്‍ത്താവ്, ദൃശ്യങ്ങൾ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനൽകി
കർണ്ണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ക്രൂരത. കർണ്ണാടകയിലെ ബാഗൻ ഗോട്ടിൽ ഭാഗ്യശ്രീ ജിഗലൂര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അവിഹിതബന്ധം സംശയിച്ചായിരുന്നു കൊലപാതകം. യുവതി ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ ഭർത്താവ് യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ച് കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈലില്‍ പകര്‍ത്തി പ്രതി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഭര്‍ത്താവ് പ്രവീണ്‍ ജിഗലൂറിനെ പൊലിസ് അറസ്റ്റ് ചെയ്തു. പൊലിസ് നല്‍കുന്ന വിവരമനുസരിച്ച് പ്രവീണ്‍ ആദ്യം ഭാര്യയെ തടികഷ്ണം ഉപയോഗിച്ചു ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് വീടിനുള്ളില്‍ കെട്ടിത്തൂക്കിയത്. യുവതി ശ്വാസം കിട്ടാതെ പിടയുന്ന സമയത്ത് പ്രതി ഇതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും യുവതിയുടെ മാതാപിതാക്കളെ വിഡിയോ കോള്‍ വിളിച്ച് രംഗം കാണിച്ചുകൊടുക്കുകയുമായിരുന്നു. പിന്നീട് മൊബൈലില്‍ ചിത്രീകരിച്ച വിഡിയോ പലര്‍ക്കും അയച്ചുനല്‍കുകയും ചെയ്തു.
ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പ് ഭാഗ്യശ്രീ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. എന്നാല്‍ ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാമെന്ന പ്രവീണിന്റെ ഉറപ്പിന്മേല്‍ ഇവര്‍ ഞായറാഴ്ച്ച ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയ അന്നുതന്നെ യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലിസ് സ്ഥലത്തെത്തി പ്രവീണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന