Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:13:42 AM IST
National

ആരും വിശന്നിരിക്കരുത്! ജന്തർ മന്തറിൽ സമരം തുടരുന്ന വിദ്യാർഥികൾക്കായി അജ്ഞാതർ അയച്ചത് നൂറുകണക്കിന് ഭക്ഷണ ഓർഡറുകൾ

ന്യൂസ് ഡെസ്ക് 22 July 2026, 10:40 am
SHARE

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തിനിടെ ജന്തർ മന്തറിലേക്ക് എത്തിയത് നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയാണ് അജ്ഞാതർ മുൻകൂർ പണമടച്ച് സമരാനുകൂലികൾക്കായി ഭക്ഷണം ഓർഡർ ചെയ്ത് സമരവേദിയിലേക്ക് എത്തിച്ചത്.

സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ വിശന്നിരിക്കുകയായിരിക്കും എന്നുകരുതിയായിരിക്കാം അവര്‍ക്ക് ഐക്യദാഢ്യമെന്നോണം ഭക്ഷണം എത്തിയതെന്നാണ് കരുതുന്നത്. സമരക്കാർക്കുള്ള ഈ വ്യത്യസ്ത പിന്തുണ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനത്ത മഴയിലും ജന്തർ മന്തറിലെ സമരവേദിയിലേക്ക് ഭക്ഷണം എത്തിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാരുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ സമര കേന്ദ്രത്തില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ഇനി ഭക്ഷണമെത്തിക്കേണ്ടതില്ലെന്നുമാണ് സിജെപി അറിയിച്ചു. കൂടുതൽ ഭക്ഷണം എത്തുന്നത് പാഴാകാൻ ഇടയാക്കുമെന്ന ആശങ്കയും സമരക്കാർ പങ്കുവെച്ചു. അതേസമയം, ഭക്ഷണം അയച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും സിജെപി വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →