ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ; മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ
ന്യൂസ് ഡെസ്ക്
4 May 2023, 5:51 pm
കുവൈത്തിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സാൽമിയയിലാണ് സംഭവം. ജീനയെ വീടിനുള്ളിൽ മരിച്ച നിലയിലും സൈജുവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൈജുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെത്തി ഇവർ താമസിച്ചു വന്ന ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് ജീനയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരായത് ഒരു വർഷം മുമ്പാണ്. കുവൈത്തിലെ ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. ഐടി ജീവനക്കാരിയാണ് ജീന.
Read More
ശമ്പളമില്ല, ജോലി പോകും; പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മലയാളികളുടെ നടുവൊടിക്കുന്നു; നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി പ്രവാസികൾ
മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍
ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?
ന്യൂസ് ഡെസ്ക്
View all posts →