നനഞ്ഞ ടീ ഷര്‍ട്ടിട്ട് സുന്ദരി ‘ലൈന്‍ റഫറി’; വൈറലാക്കി സോഷ്യല്‍ മീഡിയ

ബ്രസീലിയന്‍ മോഡല്‍ ഡെനിസ് ബുവേനോയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ലോകത്തെ പുതിയ ശ്രദ്ധാകേന്ദ്രം. ഗ്രൗണ്ടിലിറങ്ങി കളിച്ചതിനല്ല ഇവരെ ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മറിച്ച്, കളി നിയന്ത്രിച്ചതിനാണ്. ബ്രസീലിലെ അമേച്വര്‍ ലീഗിലെ ഡിസയറും സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ നനഞ്ഞ ടി ഷര്‍ട്ട് ഇട്ട് വന്നതാണ് ഇവരെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.

ഈ രീതിയില്‍ മത്സരം നിയന്ത്രിക്കാനെത്തിയതോടെ കളിക്കാരുടെയും കളി കാണാന്‍ വന്നവരുടെയും ശ്രദ്ധ ബുവേനോയിലായി. ഫോട്ടോ പുറത്തുവന്നതോടെ ആരാണ് ഈ സുന്ദരിയെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. കളി നിയന്ത്രിക്കാന്‍ വരുന്ന പല റഫറിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു റഫറിയെ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് മത്സരിക്കാനെത്തിയ താരങ്ങള്‍ പറയുന്നത്.

അതേസമയം, ഇത്രെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രം അത്ര സെക്‌സിയൊന്നുമല്ലെന്നാണ് താനെന്നാണ് ബുവനോയുടെ അഭിപ്രായം. അങ്ങനെ വിളിക്കുന്നതിനേക്കാള്‍ തന്നെ ഒരു പ്രൊഫഷണല്‍ ആയി കാണുന്നതാണ് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.