വിരാട് കോഹ്‌ലിയും അനുഷ്‌ക്കാ ശര്‍മ്മയും വിവാഹത്തിന് അണിഞ്ഞ വസ്ത്രത്തിന്റെ വിശേഷങ്ങള്‍

വിരാട് കോഹ്‌ലി-അനുഷ്‌ക്കാ ശര്‍മ്മ വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നു. ഇന്നലെ പുറത്തുവന്ന ചിത്രങ്ങള്‍ക്ക് പുറമെയാണ് അനുഷ്‌ക്ക വിവാഹവേദിയിലേക്ക് നടന്നു വരുന്നതും വേദിയിലേക്ക് നടന്നു കയറി വിരാടുമായി സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നത്.

ഇന്നലെ അനുഷ്‌ക്കാ ശര്‍മ്മ ഫെയ്‌സ്ബുക്ക് പേജിലൂടെ വിവാഹ ചിത്രം പുറത്തുവിട്ടപ്പോഴാണ് ഇവരുടെ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഇറ്റലിയിലെ ആഢംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ വിരാട് കോഹ്ലിയുടെയും അനുഷ്‌ക്കയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിക്കറ്റ് താരങ്ങള്‍ക്കും മറ്റ് സിനിമാ താരങ്ങള്‍ക്കുമായി ഇന്ത്യയില്‍ വിരുന്ന് നടത്തുന്നുമുണ്ട്. ഒന്ന് വിരാടിന്റെ സ്ഥലമായ ന്യൂഡല്‍ഹിയിലും മറ്റൊന്ന് മുംബൈയിലുമാണ്.

വിവാഹശേഷം മുംബൈയിലെ വോര്‍ളിയിലുള്ള പുതിയ അപ്പാര്‍ട്ട്‌മെന്റിലായിരിക്കും വിരാടും അനുഷ്‌ക്കയും താമസിക്കുക.

കഴിഞ്ഞയാഴ്ച്ച മുതല്‍ ഇവരുടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയിരുന്നുവെങ്കിലും വിവാഹം കഴിയുന്നത് വരെ ആര്‍ക്കും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച്ച മുന്‍പ് അനുഷ്‌ക്കയും കുടുംബവും ഇറ്റലിക്ക് പറന്നതോടെയാണ് വിവാഹം തന്നെയെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ചത്.

https://www.facebook.com/FilmyDrama.Official/videos/2208497805843224/

വിരാട് കോഹ്‌ലിയും അനുഷ്‌ക്കാ ശര്‍മ്മയും അവരുടെ വിവാഹത്തിന് അണിഞ്ഞത് സബ്യസച്ചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു. സബ്യസച്ചിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇവരുടെ വസ്ത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുഷ്‌ക്കയുടെ വസ്ത്രം സംബന്ധിച്ച അന്വേഷണങ്ങള്‍ നിരവധിയാണ് വിവാഹചിത്രങ്ങള്‍ പുറത്തുവന്ന ശേഷം ഉണ്ടായത്.

https://www.instagram.com/p/Bck5SccFlAx/?taken-by=sabyasachiofficial

https://www.instagram.com/p/Bck5PydlgTK/?taken-by=sabyasachiofficial

https://www.instagram.com/p/Bck5NmDlQmB/?taken-by=sabyasachiofficial

https://www.instagram.com/p/BckvwbqFRk0/?taken-by=sabyasachiofficial

https://www.instagram.com/p/BckvlPGFPVa/?taken-by=sabyasachiofficial

https://www.instagram.com/p/BckvwbqFRk0/?taken-by=sabyasachiofficial

https://www.instagram.com/p/Bckf0e2F5e9/?taken-by=sabyasachiofficial

https://www.instagram.com/p/Bckcijpl42w/?taken-by=sabyasachiofficial

https://www.instagram.com/p/BckZqRSlQVP/?taken-by=sabyasachiofficial

https://www.instagram.com/p/BckZlHfFt9T/?taken-by=sabyasachiofficial

https://www.instagram.com/p/BckX0tZFRvz/?taken-by=sabyasachiofficial

https://www.instagram.com/p/BckXspNFBQC/?taken-by=sabyasachiofficial