എമിറൈറ്റ്‌സും ,എത്തിഹാദും ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാന സര്‍വ്വീസുകള്‍

യുഎഇ എമിറൈറ്റ്‌സിനെയും എത്തിഹാദ് എയര്‍വെയ്‌സിനെയും 2017 ലെ സുരക്ഷിത വിമാന സര്‍വ്വീസുകളായി തിരഞ്ഞെടുത്തു. ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റാ ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് എമിറൈറ്റ്‌സിനെയും ഇത്തിഹാദിനെയും സുരക്ഷിതവിമാന സര്‍വ്വീസുകളായി തിരഞ്ഞെടുത്തത്.

എത്തിഹാദ് എയര്‍വെയ്‌സാണ് ഇവര്‍ തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. നോര്‍വെയ്‌സ് എയര്‍ ഷട്ടിലിനാണ് പട്ടികയില്‍ രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് ബ്രിട്ടന്‍ വെര്‍ജിന്‍ അറ്റ്‌ലാന്‍റിക് എയര്‍വെയ്‌സാണ്.

നെതര്‍ലന്‍ഡ്‌സിലെ കെഎല്‍എം, ബ്രിട്ടണിലെ ഈസിജെറ്റ്, യുഎസ്ിന്റെ സ്പിരിറ്റ് എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയയുടെ ജെറ്റ് സ്റ്റാര്‍സ്, എയര്‍ അറേബ്യ എന്നീ വിമാന സര്‍വ്വീസുകളെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലോകത്തിലെ പ്രധാന വിമാന സര്‍വ്വീസുകളെയെല്ലാം വിലയിരുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത വിമാന സര്‍വ്വീസുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.