സാന്റയ്ക്കുള്ള ഏഴു വയസുകാരന്റെ കത്ത് ആരെയും സങ്കടപ്പെടുത്തും

ക്രിസ്മസ് ആകാറായി. സാന്റാ ക്ലോസിനെക്കുറിച്ചാണ് ആഘോഷ വേളയില്‍ കുട്ടികള്‍ ഏറ്റവുമധികം സംസാരിക്കുന്നത്. പണ്ടുമതുലേ പ്രശസ്തമാണ് സാന്റയ്ക്ക് കത്തയക്കുന്ന കുരുന്നുകളുടെ ശീലം. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാകും സാന്റയ്ക്ക് കുട്ടികള്‍ കത്തെഴുതുക. മിക്കവരും ഐസ്‌ക്രീമും ടോയ്സും ചോക്ലേറ്റ്സും എല്ലാം ആവശ്യപ്പെട്ടാകും സാന്റയ്ക്ക് കത്തെഴുതുന്നത്.

എന്നാല്‍ അമേരിക്കയിലെ ടെക്സാസില്‍ നിന്നും ഒരു സ്‌കൂള്‍ കുട്ടി സാന്റാക്ലോസിന് കത്തയച്ചു. ആരുടെ കണ്ണുകളെയും ഈറനണിയിക്കുന്ന വാക്കുകളായിരുന്നു അതില്‍. സര്‍വരുടെയും ഹൃദയത്തെ തൊടുന്നതും. കത്തില്‍ ഉണ്ടായിരുന്നത് രണ്ട് വരികള്‍ മാത്രമാണ്. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ കത്ത്.

മോണ്ടെ ക്രിസ്റ്റോ എലിമെന്ററി സ്‌കൂളിലെ ടീച്ചറായ റൂത്ത് എസ്പിരിക്യൂട്ടയാണ് കത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കത്തിലെ നായക ഥാപാത്രമായ കുട്ടി പഠിക്കുന്ന സ്‌കൂളിലെ ടീച്ചറാണിത്. പ്രിയപ്പെട്ട സാന്റാ ക്ലോസ്, ഈ ക്രിസ്മസിന് എനിക്ക് വേണ്ടത് ഒരു ബോളും ഭക്ഷണവും ഒരു ബ്ലാങ്കറ്റുമാണ്.

അധ്യാപകന്‍ ഇത് കണ്ട് വിഷമിച്ചു. എന്നിട്ട് അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ. ഇത് എന്നെ വല്ലാതെ ദുഖത്തിലാഴ്ത്തി. പഠിപ്പിക്കുന്ന കുട്ടികള്‍ ഭക്ഷണത്തിനും ബ്ലാങ്കറ്റുകള്‍ക്കും ബെഡിനും വേണ്ടി സാന്റയോട് കത്തെഴുതുമ്പോള്‍ അത് വല്ലാതെ ഹൃദയം തകര്‍ക്കുന്നു. എല്ലാവരും ടോയ്സ് ആവശ്യപ്പെടുമ്പോള്‍ തന്റെ കുട്ടികള്‍ ഭക്ഷണം ആവശ്യപ്പെടുന്നതിന്റെ തീവ്രത താങ്ങാനാകാതെയാണ് അധ്യാപകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

അവരുടെ ഏതെങ്കിലും ഒരു ക്രിസ്മസ് വിഷ് സാധിച്ചുകൊടുക്കാന്‍ പറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-റൂത്ത് കുറിച്ചു.
ഫെയ്‌സ്ബുക്കിലെ പോസ്റ്റ് കണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി കുട്ടിയെ സഹായിക്കാന്‍ തയാറായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബ്ലാങ്കറ്റുകള്‍ ഓഫര്‍ ചെയ്തും ടോയ്സ് ഓഫര്‍ ചെയ്തുമെല്ലാം നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.