ഒരച്ഛന്‍ ഇങ്ങനെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ അവസ്ഥ എന്തായിരിക്കും ?

‘ചിന്‍ അപ്പ് ചിന്‍ ഡൗണ്‍ ഐസ് ഓപ്പണ്‍’ … മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ മഹേഷ് ആണ് സമീപകാലത്ത് ഫോട്ടോ എടുക്കുന്ന രംഗത്തില്‍ മലയാളികളെ ചിരിപ്പിച്ചത്. വാഴത്തോപ്പില്‍ രാത്രി കാത്തിരുന്ന് തക്ക സമയത്ത് ഫോട്ടോ എടുക്കുന്ന മഹേഷിന്റെ അച്ഛനും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ്. വ്യത്യസ്തമായ ഫോട്ടോഗ്രഫി ആശയങ്ങളിലൂടെ ഇപ്പോള്‍ ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയിരിക്കുകയാണ് ഒരച്ഛനും മക്കളും.

ഫോട്ടോ എടുക്കുന്നതിനെപ്പറ്റി വല്യ ധാരണയില്ലാത്ത മഹേഷ് ചേട്ടന്‍ നായികയുടെ ഫോട്ടോ എടുത്തത് പോലെയല്ല. ഫോട്ടോഗ്രഫിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരു അച്ഛന്‍ തന്റെ മക്കളെ മോഡലാക്കി എടുത്ത ഫോട്ടോ കാണണം. ഫ്രിഡ്ജിലിരുത്തിയും മുകളിലേക്ക് എറിഞ്ഞുമൊക്കെ അച്ഛന്‍ എടുക്കുന്ന ഫോട്ടോയ്ക്ക് നിന്നും ഇരുന്നും കിടന്നുമൊക്കെ കട്ടസപ്പോര്‍ട്ട് നല്‍കുന്ന കുരുന്നുകളാണ് മരണമാസ്.

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ മാത്രമല്ല, കുട്ടികളുടെ കുസൃതി ഇഷ്ടപ്പെടുന്നവരുടെയും മനം കവരുന്ന ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഫോട്ടോഗ്രഫിയെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന അച്ഛന്‍ മക്കളെ മോഡലാക്കി എടുത്തത് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.