രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം, ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരന്‍: ലോകസുന്ദരി നല്‍കിയ ഉത്തരം

ലോകസുന്ദരി മാനുഷി ഛില്ലറാണ് ഇപ്പോള്‍ എല്ലായിടുത്തും ചര്‍ച്ചാവിഷയം. 2000ത്തില്‍ പ്രിയങ്ക ചോപ്രയ്ക്കുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന സുന്ദരിയെക്കുറിച്ച് ചര്‍ച്ചചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ.

ലോകസുന്ദരിയുടെ ഇഷ്ടങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് മാനുഷി തന്റെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞത്.

അമ്മ വീട്ടില്‍ പാകം ചെയ്ത് നല്‍കുന്ന ഭക്ഷണങ്ങളാണ് മാനുഷിയുടെ ഇഷ്ടഭക്ഷണം, രാജ്മാ അരി കൊണ്ടുണ്ടാക്കുന്ന ചോറും, കജുകട്‌ലി എന്ന മധുരപലഹാരവുമാണ് ഇതില്‍ പ്രിയപ്പെട്ടത്. ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതാണ് മാനുഷിയുടെ മറ്റൊരിഷ്ടം. പ്രിയപ്പെട്ട നായികയാരൊന്ന ചോദ്യത്തിന് മറ്റൊന്നും ആലോചിക്കാതെ  പ്രിയങ്കാ ചോപ്ര എന്ന് മറുപടി നല്‍കി.

എന്നാല്‍ ചോദ്യകര്‍ത്താവിനെയും സദസ്സിനെയും ഞെട്ടിച്ച ഉത്തരമാണ് പ്രിയപ്പെട്ട രാഷ്ട്രീയനേതാവ് ആരെന്ന ചോദ്യത്തിന് മാനുഷി നല്‍കിയത്. ഒട്ടെറെ വിവാദങ്ങളുണ്ടാക്കുന്ന ചോദ്യത്തിന് തെല്ലൊന്ന് ആലോചിച്ചാണ് തന്റെ ഇഷ്ട രാഷ്ട്രീയക്കാരന്‍  പ്രധാനമന്ത്രിയാണെന്നാണ് മാനുഷി ഉത്തരം നല്‍കിയത്. അതിന് മാനുഷി നല്‍കിയ വിശദീകരണം, എപ്പോഴും രാജ്യത്തിന് പരമോന്നത സ്ഥാനം എന്നാണ്.

#Agenda17In this rapid fire round @ManushiChhillar shares her list of favourites in politics, films, sports, food etc. LIVE http://bit.ly/IT_LiveTV

Posted by India Today on Friday, 1 December 2017