അന്ധതയെ തോല്‍പ്പിച്ച ഐഎഎസ് ഓഫീസറെ പരിചയപ്പെടാം

പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ളവരാണ് മനുഷ്യര്‍. ഈ കഴിവ് സമര്‍ത്ഥമായി ജീവിതത്തില്‍ ഉപയോഗിച്ച ഒരു ഐഎഎസ് ഓഫീസറാണ് അമന്‍ ഗുപ്ത. അന്ധതയെന്ന പ്രതിസന്ധിയെ തോല്‍പ്പിച്ചാണ് അമന്‍ ഗുപ്ത ജീവിതത്തില്‍ വിജയം നേടിയത്. ജുവനൈല്‍ മാക്കുലാര്‍ ഡീജനറേഷന്‍ എന്ന രോഗമായിരുന്നു അമന്റെ കാഴ്ച്ചയെ ബാധിച്ചത്. എയിംസില്‍ 2002 ലാണ് രോഗം കണ്ടെത്തിയത്.

കണ്ണുകളില്‍ നിന്നും കാഴ്ച്ച നഷ്ടമാകുന്ന രോഗമാണിത്. കണ്ണുകളുടെ 90 ശതമാനം കാഴ്ച്ച രോഗം കാരണം നഷ്ടമായി. എന്നിട്ടും തളരാതെ പഠിച്ച് അമന്‍ ഐഐഎമ്മില്‍ നിന്നു എംബിഎ കരസ്ഥമാക്കി. പിന്നീട് സിവില്‍ സര്‍വീസ് മോഹം തുടങ്ങിയതോടെ അതിനു വേണ്ടിയുള്ള പരിശ്രമം തുടങ്ങി.

അതിനായി ഓഡിയോ ബുക്സ് ഉപയോഗിച്ച് പരിശീലനം തുടങ്ങി. അമനു മാതാപിതാക്കളും സഹോദരിയും പുസ്തകം വായിച്ചു കൊടുത്തു. 2010 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 795-ാം റാങ്കും 2013 ലെ പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ 57-ാം റാങ്കും കരസ്ഥമാക്കി. നിലവില്‍ അമന്‍ ഗുപ്ത സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ (എസ്ഡിഎംസി) പേഴ്സണല്‍ വിഭാഗം ഡയറക്ടറാണ്.