ഗെയിം കളിച്ച് അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയ മകന്‍!

ഡിജിറ്റല്‍ യുഗത്തില്‍ ഗെയിമുകളുടെ വ്യാപനവും അതിവേഗത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. മികച്ച ടീനേജുകാര്‍ക്കും ഹരമാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. ഇവിടെ ഇതാ ഒരു മകന്‍ ഗെയിം കളിച്ച് അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയിരിക്കുന്നു. കഥ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അയര്‍ലന്‍ഡിലാണ് സംഭവം നടന്നത്. 14 വയസുകാരനായ മകനാണ് അറിയാതെയാണെങ്കിലും ഗെയിം കളിച്ച് അമ്മയുടെ ബാങ്ക് എക്കൗണ്ട് കാലിയാക്കിയത്. പ്രസിദ്ധ വിഡിയോ ഗെയിമായ ഫിഫയാണ് മകന്‍ കളിച്ചത്. അമ്മ ഷോപ്പിംഗ് കഴിഞ്ഞ് ബില്ലടയ്ക്കാന്‍ കാര്‍ഡ് നല്‍കിയപ്പോഴാണ് ഞെട്ടിത്തരിച്ചത്. വേണ്ടത്ര പണമില്ല എക്കൗണ്ടില്‍ എന്ന മെസേജ് കണ്ട് അവര്‍ അന്തം വിട്ടു.

ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് അമ്മ മകനുവേണ്ടി പ്ലേ സ്റ്റേഷന്‍ ഫിഫ 18 ഗെയിം വാങ്ങി നല്‍കിയത്. ഗെയിമില്‍ കൂടുതല്‍ പോയിന്റ് പര്‍ച്ചേസ് നേടാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ ഇതിന് പണം ഈടാക്കുന്നുണ്ടെന്ന കാര്യം അവന്‍ തിരിച്ചറിഞ്ഞില്ല.

അവനത് മനസിലായില്ല. ഓരോ പത്ത് പോയിന്റ് നേടുമ്പോഴും പണം പോകുന്നുണ്ടായിരുന്നു. കളിക്കാരെ മൂവ് ചെയ്യാന്‍ പോയ്ന്റുകള്‍ വേണം. പോയിന്റിന് പണവും. അങ്ങനെയാണ് പോയത്. ക്ലിക്ക് ചെയ്യുന്തോറും എന്റെ കാശ് പോകുന്നുണ്ടെന്ന് അവന് മനസിലായില്ല-ആ അമ്മ പറയുന്നു.

Read more

പ്ലേ സ്റ്റേഷന്‍ അധികൃതരെ അമ്മ ബന്ധപ്പെട്ടെങ്കിലും പണം തിരിച്ചുനല്‍കാന്‍ സാധിക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. സോണിയാണ് ഗെയിം പുറത്തിറക്കുന്നത്.