സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്‌കത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു എഴുതിയത് ഇതാണ്

ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ നടത്തിയാണ് ഇരുനേതാക്കളും സബര്‍മതി ആശ്രമത്തിലേക്ക് പോയത്.

നെതന്യാഹുവും ഭാര്യ സാറയും സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂക്കാന്‍ ശ്രമിച്ചു. സാറ നെതന്യാഹു ഖാദി വസ്ത്രം നിര്‍മിക്കുന്ന ചര്‍ക്ക ഇഷ്ടപ്പെട്ടതായി പിന്നീടവര്‍ പറഞ്ഞു.
.
ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഇരുവരും തങ്ങളുടെ സന്ദേശവും എഴുതി. ലോകത്തിലെ ഏറ്റവും വലിയ ശാന്തിയുടെ പ്രവാചകനായ മഹാത്മാ ഗാന്ധിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ സാധിച്ചത് തങ്ങളെ പ്രചോദിപ്പിക്കുന്നവെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും എഴുതിയത്

.