സൈബര്‍ ബുള്ളിയിംഗിന് ഇരയായ അമേരിക്കന്‍ പോണ്‍സ്റ്റാര്‍ ആത്മഹത്യ ചെയ്തു

അമേരിക്കയിലെ ലീഡിംഗ് പോണ്‍ സ്റ്റാറുകളില്‍ ഒരാളായ ഓഗസ്റ്റ് എയിംസിനെ ചൊവ്വാഴ്്ച്ചയാണ് കാലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം.

ഓഗസ്റ്റ് എയിംസിന്റെ മരണത്തിന് ഇടയാക്കിയത് ഓണ്‍ലൈനില്‍ നേരിട്ട കടുത്ത ആക്രമണങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

https://www.instagram.com/p/Bb3VrwbDwoM/?taken-by=msmaplefever

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഓഗസ്റ്റ് എയിംസ് വിഷാദ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുകയായിരുന്നു എന്നാണ് അവരുടെ സുഹൃത്തുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. അതിന്റെ കൂടെ ഓണ്‍ലൈനില്‍ നേരിട്ട കടുത്ത ആക്രമണങ്ങളാണ് അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു പോണ്‍ ഫിലിമിലെ അഭിനയവുമായി ബന്ധപ്പെട്ട് ഇട്ട കുറിപ്പാണ് അവരെ സൈബിര്‍ ബുള്ളിയിംഗിന് ഇരയാക്കിയതെന്നാണ് പറയപ്പെടുന്നത്. ഗേ പോണ്‍ സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് അവര്‍ ട്വിറ്ററിലൂടെ തുറന്നു പറഞ്ഞത്. ഇതിന്റെ പേരിലാണ് നടിക്ക് കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതെന്നാണ് സൂചന.

അതിന് പിന്നാലെ താന്‍ ആരെയും വേദനിപ്പിക്കാനല്ല അത്തരത്തിലൊരു പോസ്റ്റിട്ടതെന്നും മാപ്പ് ചോദിക്കുന്നുവെന്നുമൊക്കെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.