ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാനുള്ള അനുമതി നീട്ടി; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാറുകൾ എടുക്കാനുള്ള അനുമതി നീട്ടി നൽകി യുഡിഎഫ് സർക്കാർ. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ കാറ്റിൽ പരാതിയാണ് ഈ നീക്കം.
ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നൽകിയത്. കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനം വരെ നീട്ടിയാണ് ധനവകുപ്പ് പുതിയ ഉത്തരവിറക്കിയത്.
യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. മോദിക്ക് അദാനി എങ്ങനെയാണോ അതു പോലോയൊണ് പിണറായിക്ക് ഊരാളുങ്കൽ എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പരാമർശമുയർത്തിയത്. കേരളത്തിൽ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാര്‍ ആണെന്നും അഴിമിതിയുടെയെല്ലാം പ്രഭവകേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നും അദ്ദേഹം ഉന്നയിച്ചു.
കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നൽകി കോടികളാണ് സിപിഎം സമ്പാദിച്ചതെന്നും എല്ലാ ഇടപാടുകളും യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെക്കൊണ്ട് മറുപടി പറയിച്ചിരിക്കുമെന്നും കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു