Tuesday, 11 August 2026
‘Honest storytelling is a powerful means of change
11:15:30 AM IST
Kerala

‘വി ഡി സതീശന്‍ സര്‍ക്കാരിന് സംഘപരിവാര്‍ ബന്ധം, വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചു’; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്ന് പിണറായി വിജയന്‍

ന്യൂസ് ഡെസ്ക് 17 July 2026, 12:59 pm
SHARE

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചെന്ന് പറഞ്ഞ പിണറായി വിജയൻ വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്നും ആരോപിച്ചു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്നം ഗുരുതരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഹര്‍ജിക്കാരോടൊപ്പം ചേര്‍ന്നുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കേന്ദ്രത്തിന്റെ വഴിക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വഖഫ് ബോര്‍ഡ് മുസ്ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവിടെ അമുസ്ലീങ്ങളെ തിരികെ കയറ്റാന്‍ ആണ് സംഘപരിപാര്‍ ശ്രമിക്കുന്നത്. ഇന്ന് മുസ്ലീങ്ങള്‍ക്ക് എതിരെ ആണെങ്കില്‍ നാളെ മറ്റു വിഭാഗങ്ങള്‍ക്കെതിരെ വരും. ഇത് മതനിരപേക്ഷതയ്ക്ക് എതിരാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏത് നിലക്കാണോ സംസ്ഥാനം നേരത്തെ ആശങ്ക പ്രകടിപ്പിച്ചത് അത് വള്ളി പുള്ളി തെറ്റാതെ നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് നോമിനിയായ സ്‌പെഷ്യല്‍ പ്ലീഡര്‍ മുഖേനയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത് പിണറായി വിജയന്‍ പറഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ട് മുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →