രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ; ലോകത്ത് എവിടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കൊപ്പമാണ് താൻ : ഷൈൻ ടോം ചാക്കോ
ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ. ഭരണത്തിൽ എതിർപ്പുളളവരാണ് എതിർ ശബ്ദമുയർത്തുന്നതെന്നും അവരെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ലെന്നും രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
സർക്കാരിനെക്കൊണ്ട് പറ്റാത്ത കാര്യങ്ങളാകാം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് എന്നും നീറ്റ് പരീക്ഷയെക്കുറിച്ച് ഷൈൻ പറഞ്ഞത്. ഡൽഹിയിൽ എന്നല്ല ലോകത്ത് എവിടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കൊപ്പമാണ് താൻ എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താരങ്ങൾ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും അത് പറയാനുളള സ്വാതന്ത്ര്യമാണ് 1947-ൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ വച്ച് ചർച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം.
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി