പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങള്‍ പെയ്യാതെ പോകട്ടെ

പശ്ചിമേഷ്യയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നത് വലിയ ആശങ്ക പടര്‍ത്തുന്നത് ഇങ്ങ് കേരളത്തിലാണ്. ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണ്ണായക സമുദ്ര പാതയാണ്. ലോകത്തെ എണ്ണ നീക്കത്തിന്റെ ഏറിയ പങ്കും നടക്കുന്നത് ഈ പാതയിലൂടെയാണ്. അതുകൊണ്ട് ബ്രിട്ടന്‍ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതും ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ തടഞ്ഞിട്ടിരിക്കുന്നതും ലോകത്തിന് മേല്‍ പരത്തുന്ന ആശങ്ക ചെറുതല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു മഹായുദ്ധങ്ങള്‍ പോലെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു യുദ്ധ സാഹചര്യത്തിലേക്ക് പോകില്ലെന്ന് അനുമാനിക്കാം. കാരണം, ഇറാനും ആണവായുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നു എന്നതാണ്.

പശ്ചിമേഷ്യയില്‍ മഴ പെയ്യുമ്പോള്‍ കുട പിടിക്കേണ്ടി വരിക കേരളത്തിലാണ്. കാരണം ഇവിടെ ഓരോ വീട്ടില്‍ നിന്നും ഒരാളെങ്കിലും ആ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. അവിടെ നിന്നുള്ള പണമാണ് സംസ്ഥാനത്തിന്റെ പളപളപ്പിന് ഒരു കാരണം. അതുകൊണ്ട് പശ്ചിമേഷ്യയിലെ യുദ്ധ കാര്‍മേഘങ്ങള്‍ പെയ്യാതെ ഒഴിഞ്ഞു പോകുമെന്ന് നമുക്ക് പ്രത്യാശിക്കാം.