ഏറ്റവും നിര്‍ഭാഗ്യവാന്‍, ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിക്കാതെ ആ താരം അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ഭാഗ്യ താരമായി അറിയപ്പെടുന്ന രജീന്ദര്‍ ഗോയല്‍ വിടവാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് 77ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതിഹാസ താരമായി അറിയപ്പെടുമ്പോഴും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും ഇന്ത്യക്കുവേണ്ടി കളിക്കാതെയാണ് രജീന്ദര്‍ കരിയര്‍ അവസാനിപ്പിച്ചത്.

ഇടംകൈ സ്പിന്നറായ രജീന്ദര്‍ 157 ആഭ്യന്തര മത്സരങ്ങളില്‍ നിന്നും 750 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 59 തവണ അഞ്ച് വിക്കറ്റുകളും 18 തവണ പത്തുവിക്കറ്റ് നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. എന്നിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമില്‍ കളിക്കാനായില്ല. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇടംകൈ സ്പിന്നര്‍മാരിലൊരാളായ ബിഷന്‍സിംഗ് ബേദിയുടെ സമകാലീനനായതാണ് ഹരിയാനക്കാരന്‍ രജീന്ദറിന് തിരിച്ചടിയായത്.

സുനില്‍ ഗവാസ്‌കര്‍ തന്റെ പുസ്തകമായ ഐഡോള്‍സിലാണ് രജീന്ദര്‍ ഗോയലിനെ “പുഞ്ചിരിക്കുന്ന കൊലയാളി”എന്ന് വിശേഷിപ്പിച്ചത്. എപ്പോഴും ചിരിച്ചുകൊണ്ട് വിനീതനായി കാണപ്പെടുന്ന അദ്ദേഹത്തിന്റെ പന്തുകളാണ് ബാറ്റ്‌സ്മാന്മാരുടെ “കൊലയാളി”യെന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തത്.

Rajinder Goel

സീസണുകളിലാണ് രജീന്ദര്‍ ക്രിക്കറ്റ് കളിച്ചത്. 1958-59 മുതല്‍ 1984-85 സീസണ്‍ വരെ രജീന്ദര്‍ ഗോയല്‍ കളിച്ചു. വിജയ് മഞ്ജരേക്കര്‍ക്കെതിരെ മാത്രമല്ല മകന്‍ സഞ്ജയ് മഞ്ചരേക്കര്‍ക്കെതിരെയും രജീന്ദര്‍ പന്തെറിഞ്ഞിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ കരിയറിന്റെ നീളം തെളിയിക്കുന്നതാണ്.

1974-75ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് രജീന്ദര്‍ ഗോയലിനെ പരിഗണിച്ചതാണ്. എന്നാല്‍ ആദ്യ 11ല്‍ ഇടം പിടിക്കാന്‍ രജീന്ദറിനായില്ല. തൊട്ടടുത്ത കളിയില്‍ സസ്‌പെന്‍ഷനു ശേഷം ബേദി തിരിച്ചെത്തുകയും ചെയ്തു. ഇതോടെ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന രജീന്ദറിന്റെ സ്വപ്നം അവസാനിക്കുകയായിരുന്നു.