ബാഡ്മിന്റണ്‍ റാണികള്‍ ശത്രുതയിലോ? സൈനയുമായുള്ള സിന്ധുവിനുള്ള ബന്ധം ഇങ്ങനെ

Advertisement

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‌വാളും തമ്മിലുള്ള ബന്ധം ഇതിന് മുമ്പും ഏറെ ചര്‍ച്ചയായതാണ്. ക്വാര്‍ട്ടില്‍ ഇടിവെട്ട് പ്രകടനം നടത്തുന്ന ഇരു താരങ്ങളും തമ്മില്‍ അത്ര രസത്തിലല്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇതിനെല്ലാം വിരാമം കുറിച്ച് പിവി സിന്ധുതന്നെ ഇരു താരങ്ങള്‍ക്കിടയിലുമുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

തനിക്ക് സൈനയുമായുള്ളത് ഹായ്- ബൈ ബന്ധം മാത്രമാണുള്ളതെന്നാണ് പിവി സിന്ധു വെളിപ്പെടുത്തിയിരിക്കുന്നത്. വിജയിക്കാന്‍ വേണ്ടി ഇറങ്ങുന്ന മത്സരത്തില്‍ ശത്രുതയുണ്ടാകും. ഞങ്ങള്‍ പരസ്പരം നേര്‍ക്കുനേര്‍ വന്നാലും ജയം മാത്രമായിരിക്കും ലക്ഷ്യം. അതില്‍ ശത്രുതയുമുണ്ടാകും. ഈ ശത്രുത നല്ലതാണെന്നും സിന്ധു വ്യക്തമാക്കി.

ആളുകളാണ് ഞങ്ങള്‍ക്കിടയിലെ ശത്രുത വലിയ വിഷയമായി കാണുന്നത്. പ്രഫഷണല്‍ സമീപനമാണ് ഞങ്ങള്‍ കാണിക്കുന്നത്. അല്ലാതെ അതൊരു വ്യക്തിപരമായ ശത്രുതയല്ല. സിന്ധു കൂട്ടിച്ചേര്‍ത്തു.

സിന്ധുവും ഞാനും ഒരുമിച്ച് തന്നൊയണ് പരിശീലനം നടത്തുന്നത്. കടുത്ത പരിശീലനമായതിനാല്‍, ഇരുന്ന് സംസാരിക്കാന്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സമയം കിട്ടാറില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സിന്ധു പറഞ്ഞു.