പരമാവധി അധ്വാനിച്ചിട്ടും അന്ന് 100ല്‍ വെറും മൂന്ന്: വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് നേരെ പന്തെറിഞ്ഞ് പിടിച്ച് നില്‍ക്കുക എന്നത് ബൗളര്‍മാര്‍ക്ക് അന്നും ഇന്നും വലിയ സമസ്യയാണ്. സ്പിന്നിനും ബൗണ്‍സിനും ടേണിനുമെല്ലാം മുന്നില്‍ പിടിച്ച് നില്‍ക്കുന്ന കോലിയെ വട്ടം കറക്കിയത് കണക്കാണ്. സ്‌കൂള്‍ കാലത്തെ വിശേഷങ്ങളാണ് ഒരു അഭിമുഖത്തില്‍ കോലി തുറന്ന് പറഞ്ഞിരിക്കുന്നത്.

പത്താം ക്ലാസില്‍ കണക്ക് പാസാവാന്‍ എടുത്ത അധ്വാനമൊന്നും ക്രിക്കറ്റില്‍ താന്‍ എടുത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോലി. നൂറില്‍ മൂന്ന് മാര്‍ക്കാണ് തനിക്ക് കിട്ടാറുള്ളത്. എന്തിനാണ് കണക്ക് പഠിപ്പിക്കുന്നതെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. സമവാക്യങ്ങളൊന്നും ജീവിതത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും കോലി പറയുന്നു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അച്ഛന്റെ മരണമാണെന്നും കോലി പറഞ്ഞു. അച്ഛന്റെ ആഗ്രഹമായിരുന്നു ക്രിക്കറ്റ് താരമാകണമെന്ന് അതുകൊണ്ടാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞുടന്‍ തന്നെ ക്രിക്കറ്റ് കളിക്കാന്‍ പോയതെന്നും കോലി വ്യക്തമാക്കി.