അഭ്യൂഹങ്ങൾക്ക് വിരാമം; കോഹ്‌ലിക്ക് പ്രണയസാഫല്യം, വിരാട്ടും അനുഷ്‌കയും വിവാഹിതരായി

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് വിരാട് അനുഷ്‌കയെ വരണമാല്യം ചാര്‍ത്തിയത്. ഇന്ന് എട്ട് മണിയ്ക്ക് കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.

അടുത്ത ബന്ധുക്കളും പ്രത്യേക ക്ഷണം കിട്ടിയ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്ലി ഫെബ്രുവരിയിലാണ് പരസ്യമാക്കുന്നത്. ലങ്കയ്‌ക്കെതിരായ ടി-20 പരമ്പരകളില്‍ നിന്ന് കോഹ് ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇരുവരുടേയും വിവാഹം ഉടനുണ്ടാകും എന്നതരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ച് അനുഷ്‌കയേയും കുടുംബത്തേയും കണ്ടതോടെ വിവാഹ വാര്‍ത്ത ആരാധകര്‍ ഏകദേശം ഉറപ്പിയ്ക്കുകയും ചെയ്തിരുന്നു.

 

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.