ടെന്നീസില്‍ വന്മരങ്ങള്‍ വീഴുന്നു; ഒസാക്കയ്ക്കും അടിതെറ്റി

ടോക്യോ ഒളിംപിക്‌സ് ടെന്നീസ് കോര്‍ട്ടിലെ അട്ടിമറി തുടരുന്നു. ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിക്കു പിന്നാലെ വനിതകളിലെ ജാപ്പനീസ് സൂപ്പര്‍ താരം നവോമി ഒസാക്കയും പുറത്തായി. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍ക്കേറ്റ വോണ്‍ട്രോസോവയാണ് ആതിഥേയ പ്രതീക്ഷയായ ഒസാക്കയെ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടപ്പിച്ചത്, സ്‌കോര്‍: 6–1, 6-4.

പിഴവുകളുടെ പരമ്പര തീര്‍ത്താണ് ഒസാക്ക മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ വോണ്‍ട്രോസോവയോട് തോല്‍വി വഴങ്ങിയത്. തന്റെ പ്രധാന ആയുധമായ ഗ്രൗണ്ട് സ്‌ട്രോക്കുകളില്‍പോലും ഒസാക്ക പതറിയപ്പോള്‍ ചെക്ക് താരത്തിന് കാര്യങ്ങള്‍ എളുപ്പമായി. വോണ്‍ട്രോസോവയുടെ ഡ്രോപ്പ് ഷോട്ടുകളും ഒസാക്കയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

Japan's Naomi Osaka knocked out of Olympics tennis in third round

പുരുഷ ടെന്നീസിലെ സൂപ്പര്‍ താരങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സ്‌പെയ്‌നിന്റെ റാഫേല്‍ നദാലും വനിതകളിലെ അമേരിക്കന്‍ സ്റ്റാര്‍ സെറീന വില്യംസും അടക്കമുള്ളവരുടെ പിന്മാറ്റത്തിലൂടെ നിറംകെട്ട ഒളിംപിക്‌സ് ടെന്നീസിന്റെ ആവേശം ഒന്നുകൂടി ചോര്‍ത്തുന്നതായി ഒസാക്കയുടെ പുറത്താകല്‍.