തിരിച്ചുവരവില്‍ ഞെട്ടിച്ച് ഉക്രെയ്ന്‍ സഹോദരിമാര്‍; സാനിയ- അങ്കിത സഖ്യത്തിന് ഞെട്ടിപ്പിക്കുന്ന തോല്‍വി

ടോക്കിയോ ഒളിമ്പിക്‌സിലെ വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ സാനിയ-അങ്കിത സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. ഉക്രെയ്ന്‍ കിചെനോക് സഹോദരിമാരോട് 0-6,7-6,10-8 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി.

അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമിനെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ലിയൂഡ്മൈല കിച്ചെനോക്ക്-നാദിയ കിച്ചെനോക്ക് സഖ്യം പൂട്ടിയത്. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് സാനിയയും അങ്കിതയും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.

Olympics: Sania Mirza-Ankita Raina pair knocked out of Tokyo Games | Olympics - Hindustan Times

ആദ്യ സെറ്റ് 6-0ന് നേടുകയും രണ്ടാം സെറ്റില്‍ 5-3ന് ലീഡ് എടുക്കുകയും ചെയ്തതിന് ശേഷമാണ് സാനിയ-അങ്കിത സഖ്യം തോറ്റത്. ഇതോടെ ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടെന്നീസിലെ പ്രതീക്ഷകള്‍ അവസാനിച്ചു.