ഹോക്കിയില്‍ ഇന്ത്യ വിജയവഴിയില്‍; സ്പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു

ഒളിമ്പിക്‌സില്‍ നിര്‍ണായകമായ മത്സരത്തില്‍ സ്പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സിമ്രന്‍ജീത് സിംഗാണ് മറ്റൊരു സ്‌കോറര്‍. 14ാം മിനിറ്റില്‍ സിമ്രന്‍ജീത് സിംഗിലൂടെയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകള്‍.

രണ്ടാം വിജയത്തോടെ മൂന്നു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി പൂള്‍ എയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയയാണ് ഒന്നാമത്. ആറു ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ആദ്യ നാലു സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാം.

Tokyo Olympics: Indian Men's Hockey Team Looks To Bounce Back Against Spain  After Australia Drubbing | Olympics News

Read more

ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് എതിരെയാണ്. ഇതിന് പുറമെ ആതിഥേയരായ ജപ്പാനെതിരെയും പൂള്‍ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് മത്സരമുണ്ട്.