'മത്സരത്തിന് മുമ്പുള്ള രണ്ട് ദിവസം മുമ്പ് ഒന്നും കഴിച്ചില്ല'; വെളിപ്പെടുത്തലുമായി ചാനു

വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി വെള്ളി നേടിയ മീരാഭായി ചാനു ഇന്ത്യയില്‍ തിരിച്ചെത്തി. 24ാം തിയതി നടന്ന മത്സരത്തിനു മുമ്പത്തെ രണ്ടു ദിവസം താന്‍ ഒന്നും കഴിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാനു. ഭാരത്തെ കുറിച്ച് ആശങ്ക ഉണ്ടായതിനാല്‍ ആഹാരം കഴിക്കെതയാണ് മത്സരത്തിനിറങ്ങിയതെന്ന് ചാനു പറഞ്ഞു.

“മത്സരത്തിന് മുമ്പുള്ള രണ്ട് ദിവസം മുമ്പ് ഞാന്‍ ഒന്നും കഴിച്ചില്ല, കാരണം ഭാരത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഭാരം നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ വിഭാഗത്തിന് ഭാരം നിലനിര്‍ത്താന്‍ ഞങ്ങള്‍ നമ്മുടെ ഭക്ഷണത്തെ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്. അതിനാല്‍ എനിക്ക് ജങ്ക് ഫുഡ് കഴിക്കാന്‍ കഴിയില്ല, എന്റെ ഭക്ഷണക്രമം പഴങ്ങളും മാംസം മുതലായവയില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്” ചാനു പറഞ്ഞു.

ശനിയാഴ്ച നടന്ന മല്‍സരത്തില്‍ സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ഈയിനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള സംശയം ഉയര്‍ന്നതോടെ മീരയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യത ഉയര്‍ന്നിട്ടുണ്ട്.

China's Hou wins first weightlifting gold of Tokyo 2020 - France 24

ചൈനീസ് താരത്തോടു ടോക്കിയോയിലെ ഹോട്ടലില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തേജക പരിശോധനയുണ്ടാവുമെന്നുമാണ് വിവരം. പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ സ്വര്‍ണം മീരയ്ക്ക് സ്വന്തമാകും.