ലക്ഷ്യം കാണാത്ത ശരങ്ങള്‍; അമ്പെയ്ത്തില്‍ പ്രവിന്‍ പുറത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് വേദിയില്‍ ഇന്ത്യയുടെ ശരങ്ങള്‍ ലക്ഷ്യത്തിലെത്തുന്നില്ല. പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ പ്രവിന്‍ ജാദവ് പുറത്തായി. എലിമിനേഷന്‍ റൗണ്ടില്‍ (1/16) അമേരിക്കയുടെ ബ്രാഡി അല്ലിസണോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രവിനിന്റെ തോല്‍വി (60).

പ്രതികൂല സാഹചര്യങ്ങളില്‍ ശക്തനായ അമേരിക്കന്‍ പ്രതിയോഗിക്കു മുന്നില്‍ പ്രവിനിന് താളത്തിലെത്താന്‍ സാധിച്ചില്ല. മത്സരവേദിയിലെ കനത്ത കാറ്റും പ്രവിനിന് തടസം സൃഷ്ടിച്ചു. 26-27, 27-28 എന്ന സ്‌കോറുകള്‍ക്കാണ് രണ്ട് സെറ്റും മുന്‍ ലോക ചാമ്പ്യനും റിയോയിലെ വെങ്കല മെഡല്‍ ജേതാവുമായ ബ്രാഡിക്ക് പ്രവിന്‍ വിട്ടുകൊടുത്തത്.

Tokyo Olympics 2020 LIVE Updates: Archer Pravin Jadhav Goes Down To World  No.1 Brady Ellison | Olympics News

Read more

നേരത്തെ, റഷ്യന്‍ ഒളിംപിക് കമ്മിറ്റിയെ പ്രതിനിധീകരിച്ച ലോക രണ്ടാം നമ്പര്‍ ഗാല്‍സന്‍ ബസാര്‍ഷപോവിനെ പരാജയപ്പെടുത്തിയാണ് പ്രവിന്‍ പ്രീ- ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ദീപിക കുമാരി അല്‍പ്പ സമയത്തിനകം മത്സരത്തിനിറങ്ങും.