ടേബിള്‍ ടെന്നീസില്‍ സത്യന്‍ പുറത്ത്; ഉന്നം കാക്കാതെ ഷൂട്ടര്‍മാര്‍

ടോക്യോ ഒളിംപിക്സിന്റെ മൂന്നാം നാള്‍ ഇന്ത്യക്ക് കാര്യമായ നേട്ടമില്ലാതെ തുടക്കം. ടേബിള്‍ ടെന്നീസില്‍ ജി. സത്യന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ഷൂട്ടിംഗ് ലോഞ്ചില്‍ നിന്നും ആശാവഹമായ വാര്‍ത്തകള്‍ ലഭിച്ചില്ല. ജിംനാസ്റ്റിക്സിലും അത്ഭുതമൊന്നും സംഭവിക്കാതെ ഇന്ത്യയുടെ ആദ്യ മണിക്കൂറുകള്‍ കടന്നുപോയി.

പുരുഷന്മാരുടെ ടേബിള്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പേറിയ ജി. സത്യന് അടിതെറ്റിയത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സത്യനെ ലോക റാങ്കില്‍ പിന്നിലുള്ള ഹോങ്കോങ്ങിന്റെ സിയു ഹാങ് ലാമാണ് കീഴടക്കിയത്, സ്‌കോര്‍: 11-7, 7-11, 4-11, 5-11, 11-9, 12-10, 11-6. അനായാസ ജയത്തിലേക്കെന്ന് തോന്നിച്ചശേഷമാണ് സത്യന്‍ പുറത്തേക്ക് വഴിതേടിയത്. ഒരു ഘട്ടത്തില്‍ 3-1ന് മുന്നിലായിരുന്നു സത്യന്‍. എന്നാല്‍ അവസാന മൂന്ന് ഗെയിമുകള്‍ നഷ്ടപ്പെടുത്തിയ സത്യന്‍ തോല്‍വിയേറ്റുവാങ്ങി.

Shooting: Hoping to travel to Tokyo 2020, Deepak Kumar expects good results  for India at Olympics

ഷൂട്ടിംഗ് പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ജിംനാസ്റ്റിക്സില്‍ പ്രണിതി നായിക്കിനും ഫൈനലില്‍ കടക്കാന്‍ സാധിച്ചില്ല. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ മത്സരിച്ച പ്രണിതിക്ക് യോഗ്യതാ റൗണ്ടില്‍ 42.565 എന്ന സ്‌കോറുമായി 29-ാം സ്ഥാനത്തായി മത്സരം അവസാനിപ്പിക്കേണ്ടിവന്നു.