തകരാറുണ്ടായത് പിസ്റ്റള്‍ ട്രിഗറില്‍; മനു ഭേക്കറിന് നഷ്ടമായത് ആറ് മിനിറ്റ്

ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിംഗില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിംഗ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല.

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി. ഇലക്ട്രിക് ട്രിഗറിലെ സെര്‍ക്യൂട്ട് തകരാറാണ് മനു ഭേക്കറിന്റെ മെഡല്‍ പ്രതീക്ഷകളെ തകിടം മറിച്ചത്. രണ്ടാം സീരീസിലെ ആറാം ഷോട്ടിന് പിന്നാലെയാണ് പിസ്റ്റളില്‍ സാങ്കേതിക തകരാര്‍ നേരിട്ടത്.

Read more

തകരാര്‍ നേരിട്ടതോടെ കോച്ചിനും ജൂറിക്കുമൊപ്പം ടെസ്റ്റ് ടെന്റിലെത്തി മനു ഭേക്കര്‍ പിസ്റ്റള്‍ മാറ്റി. ആറ് മിനിറ്റാണ് ഇതിലൂടെ മനുവിന് നഷ്ടമായത്. ഈ സമയ നഷ്ടം മനു ഭേക്കറിന്റെ പ്രകടനത്തെ ബാധിച്ചു. യോഗ്യതാ റൗണ്ടില്‍ 575 പോയിന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിംഗ് ദേശ്വാള്‍ 574 പോയിന്റോടെ 13-ാം സ്ഥാനത്തെത്തി.