ടോക്യോ ഒളിമ്പിക്‌സ്: സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാര്‍ട്ടറില്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 21-15, 21-13.

നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

Indian men's hockey team strong medal contender at Tokyo Olympics: Tushar  Khandker | Hockey News - Times of India

അര്‍ജന്റീനയ്ക്കെതിരേ നേടിയ മികച്ച വിജയത്തോടെ ഇന്ത്യ പൂളില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. പൂളില്‍ ജപ്പാനെതിരേയാണ് ഇന്ത്യയുടെ അവസാനത്തെ മല്‍സരം.